റോഡില്‍ കണ്ടെത്തിയ പണമടങ്ങിയ പേഴ്‌സ് ഉടമയ്‌ക്കെത്തിച്ച് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍

കാഞ്ഞങ്ങാട്: റോഡില്‍ വീണുകിടന്ന പണമടങ്ങിയ പേഴ്‌സ് ഉടമയ്‌ക്കെത്തിച്ച് അഗ്‌നിരക്ഷാ സേനാംഗങ്ങളുടെ മാതൃക. കാഞ്ഞിരടുക്കത്ത് തീ കെടുത്തിയതിനുശേഷം മടങ്ങുമ്പോഴാണ് ഇരിയ-കാഞ്ഞിരടുക്കം റോഡില്‍ നിന്ന് പേഴ്‌സ് വീണുകിട്ടിയത്. പരിശോധിച്ചപ്പോള്‍ പേഴ്‌സിനകത്ത് ഫോട്ടോ ഉണ്ടായിരുന്നു. ഫോട്ടോ ഇരിയയിലെ നാട്ടുകാരെ കാണിച്ചാണ് ആളെ കണ്ടെത്തിയത്. പേഴ്‌സ് ഉടമ കൊട്ടോടിയിലെ ഇലക്ട്രിഷ്യന്‍ കൃതേഷാണെന്നു മനസിലായി. ഇരുചക്ര വാഹനത്തില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യവെ കാഞ്ഞിരടുക്കത്ത് വെച്ചാണ് പേഴ്‌സ് നഷ്ടപ്പെട്ടത്. പേഴ്‌സ് അന്വേഷിച്ച് അലയുന്നതിനിടെയാണ് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ നമ്പര്‍ ശേഖരിച്ച് കൃതേഷിനെ വിളിച്ചത്. പിന്നീട് പേഴ്‌സ് കൈമാറുകയായിരുന്നു. […]

കാഞ്ഞങ്ങാട്: റോഡില്‍ വീണുകിടന്ന പണമടങ്ങിയ പേഴ്‌സ് ഉടമയ്‌ക്കെത്തിച്ച് അഗ്‌നിരക്ഷാ സേനാംഗങ്ങളുടെ മാതൃക. കാഞ്ഞിരടുക്കത്ത് തീ കെടുത്തിയതിനുശേഷം മടങ്ങുമ്പോഴാണ് ഇരിയ-കാഞ്ഞിരടുക്കം റോഡില്‍ നിന്ന് പേഴ്‌സ് വീണുകിട്ടിയത്. പരിശോധിച്ചപ്പോള്‍ പേഴ്‌സിനകത്ത് ഫോട്ടോ ഉണ്ടായിരുന്നു. ഫോട്ടോ ഇരിയയിലെ നാട്ടുകാരെ കാണിച്ചാണ് ആളെ കണ്ടെത്തിയത്. പേഴ്‌സ് ഉടമ കൊട്ടോടിയിലെ ഇലക്ട്രിഷ്യന്‍ കൃതേഷാണെന്നു മനസിലായി. ഇരുചക്ര വാഹനത്തില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യവെ കാഞ്ഞിരടുക്കത്ത് വെച്ചാണ് പേഴ്‌സ് നഷ്ടപ്പെട്ടത്. പേഴ്‌സ് അന്വേഷിച്ച് അലയുന്നതിനിടെയാണ് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ നമ്പര്‍ ശേഖരിച്ച് കൃതേഷിനെ വിളിച്ചത്. പിന്നീട് പേഴ്‌സ് കൈമാറുകയായിരുന്നു. ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ പി.ജി ജീവന്‍, പി. അനില്‍കുമാര്‍, പി. വരുണ്‍രാജ്, കെ. കിരണ്‍, ഹോംഗാര്‍ഡുമാരായ കെ.വി. രാമചന്ദ്രന്‍, പി. നാരായണന്‍ എന്നിവരടങ്ങിയ സംഘത്തിനാണ് പേഴ്‌സ് ലഭിച്ചത്.

Related Articles
Next Story
Share it