ചെറുവത്തൂര്‍ സ്വദേശിനിയായ മോഡല്‍ കോഴിക്കോട്ട് മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

കോഴിക്കോട്: നടിയും മോഡലുമായ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി കോഴിക്കോട്ടെ വാടക വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. മരണം കൊലപാതകമെന്നാരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പറമ്പില്‍ ബസാര്‍ സ്വദേശിയായ ഭര്‍ത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി ഷഹന(20)യെയാണ് ഇന്നലെ രാത്രി ദുരൂഹസാഹചര്യത്തില്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. അസ്വാഭാവിക മരണമായാണ് ഇതു കണക്കാക്കുന്നത്. അതിനാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആര്‍.ഡി.ഒ.യുടെ നേതൃത്വത്തില്‍ നടത്താനാണ് തീരുമാനം. ഒന്നര വര്‍ഷം മുമ്പാണ് സജാദും ഷഹനയും […]

കോഴിക്കോട്: നടിയും മോഡലുമായ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി കോഴിക്കോട്ടെ വാടക വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. മരണം കൊലപാതകമെന്നാരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പറമ്പില്‍ ബസാര്‍ സ്വദേശിയായ ഭര്‍ത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി ഷഹന(20)യെയാണ് ഇന്നലെ രാത്രി ദുരൂഹസാഹചര്യത്തില്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. അസ്വാഭാവിക മരണമായാണ് ഇതു കണക്കാക്കുന്നത്. അതിനാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആര്‍.ഡി.ഒ.യുടെ നേതൃത്വത്തില്‍ നടത്താനാണ് തീരുമാനം. ഒന്നര വര്‍ഷം മുമ്പാണ് സജാദും ഷഹനയും വിവാഹിതരായത്. ഇരുവരും ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പറമ്പില്‍ബസാറില്‍ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു.
ഷഹനയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നു. പരാതിയുമായി ചെറുവത്തൂരില്‍നിന്ന് ബന്ധുക്കള്‍ കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. ഭര്‍ത്താവ് സജാദില്‍ നിന്ന് വധഭീഷണിയുള്ള ഷഹന മാതാപിതാക്കളെ വിളിച്ചുപറഞ്ഞിരുന്നുവെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം കൊലപാതകമാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. മോഡലിങ്ങും ജ്വല്ലറി പരസ്യങ്ങളുമായി പ്രവര്‍ത്തിക്കുകയായിരുന്നു ഷഹന. ഭര്‍ത്താവ് സജാദിനും ഷഹനയ്ക്കുമിടയില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ദിവസങ്ങള്‍ക്കുമുമ്പ് ഷഹന സഹോദരനെയും മാതാവിനെയും വിളിച്ച് സജാദും കൂട്ടാളികളും തന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞിരുന്നു. ഉടന്‍തന്നെ ബന്ധപ്പെടാനും ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സജാദിന്റെ ഭീഷണി കാരണം ഫോണ്‍ എടുത്തില്ല. ഫോണ്‍ പിടിച്ചുവയ്ക്കുകയായിരുന്നു. ഒന്നരവര്‍ഷമായി ഷഹനക്ക്് വീടുമായി ഒരു ബന്ധവുമില്ലെന്നും തടവറയില്‍ ഇട്ടപോലെയായിരുന്നു ഷഹനയുടെ ജീവിതമെന്നും ബന്ധുക്കള്‍ ആരോപിച്ചു.
മരണ വിവരമറിഞ്ഞ് നാട്ടുകാര്‍ വന്നപ്പോള്‍ മൃതദേഹം സജാദിന്റെ കൈയില്‍ കിടക്കുന്ന നിലയിലാണ് കണ്ടതെന്നും ഷഹനയുടെ സഹോദരന്‍ പറഞ്ഞു. നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഷഹന മോഡലിങ് രംഗത്തും സജീവമായിരുന്നു. ഷോര്‍ട്ട് ഫിലിമുകളിലും ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Related Articles
Next Story
Share it