കൊറഗജ്ജവേഷം ധരിച്ച് വധൂഗൃഹത്തില്‍ പോയ കേസ്; കാസര്‍കോട് സ്വദേശിയായ നവവരന്‍ പിടിയില്‍

വിട്‌ള: കൊറഗസമുദായത്തിന്റെ ആരാധനാമൂര്‍ത്തിയായ കൊറഗജ്ജയുടെ വേഷം കെട്ടി വധൂഗൃഹത്തില്‍ പോയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് ജില്ലക്കാരനായ നവവരന്‍ പിടിയില്‍. കേസിലെ മുഖ്യപ്രതിയായ ഉമറുല്‍ ബാസിത് ആണ് നെടുമ്പാശേരി വിമാനത്താവള ഉദ്യോഗസ്ഥരുടെ പിടിയിലായത്. ബാസിതിനെ പിന്നീട് വിട്‌ള പൊലീസിന് കൈമാറി. വിട്ള പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വധുവിന്റെ വീട്ടിലേക്ക് ബാസിതിനെ സുഹൃത്തുക്കള്‍ കൊറഗജ്ജയുടെ വേഷം ധരിപ്പിച്ച് ആനയിക്കുകയായിരുന്നു. ഈ രംഗം ചിലര്‍ വീഡിയോയില്‍ പകര്‍ത്തുകയും നവമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് പ്രദേശവാസിയായ ഒരാള്‍ വിട്‌ള പൊലീസില്‍ പരാതി […]

വിട്‌ള: കൊറഗസമുദായത്തിന്റെ ആരാധനാമൂര്‍ത്തിയായ കൊറഗജ്ജയുടെ വേഷം കെട്ടി വധൂഗൃഹത്തില്‍ പോയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് ജില്ലക്കാരനായ നവവരന്‍ പിടിയില്‍. കേസിലെ മുഖ്യപ്രതിയായ ഉമറുല്‍ ബാസിത് ആണ് നെടുമ്പാശേരി വിമാനത്താവള ഉദ്യോഗസ്ഥരുടെ പിടിയിലായത്.
ബാസിതിനെ പിന്നീട് വിട്‌ള പൊലീസിന് കൈമാറി. വിട്ള പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വധുവിന്റെ വീട്ടിലേക്ക് ബാസിതിനെ സുഹൃത്തുക്കള്‍ കൊറഗജ്ജയുടെ വേഷം ധരിപ്പിച്ച് ആനയിക്കുകയായിരുന്നു. ഈ രംഗം ചിലര്‍ വീഡിയോയില്‍ പകര്‍ത്തുകയും നവമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് പ്രദേശവാസിയായ ഒരാള്‍ വിട്‌ള പൊലീസില്‍ പരാതി നല്‍കിയതോടെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഒളിവില്‍ പോയ ബാസിത് മംഗളൂരുവിലെ അഡീഷണല്‍ സെഷന്‍സ് (നാല്) കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളുകയാണുണ്ടായത്.

Related Articles
Next Story
Share it