പരപ്പ ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക്ക് തുടങ്ങി

കാസര്‍കോട്: ക്ഷീര കര്‍ഷകര്‍ക്ക് താങ്ങായി പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക് സേവനം ആരംഭിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന പരപ്പ ബ്ലോക്കില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം പൂര്‍ണ തോതില്‍ ലഭ്യമാക്കുന്നതിനായാണ് മൊബൈല്‍ വെറ്ററിനറി ക്ലിനിക് ആരംഭിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്.ക്ഷീര സംഘങ്ങള്‍ വഴി കര്‍ഷകരിലേക്ക് മൊബൈല്‍ ക്ലിനിക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രചരിപ്പിക്കും. അടിയന്തിര ചികിത്സ ആവശ്യമായ ഘട്ടങ്ങളില്‍ പകല്‍ സമയം 7025643239, […]

കാസര്‍കോട്: ക്ഷീര കര്‍ഷകര്‍ക്ക് താങ്ങായി പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ മൊബൈല്‍ വെറ്ററിനറി ക്ലിനിക് സേവനം ആരംഭിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന പരപ്പ ബ്ലോക്കില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം പൂര്‍ണ തോതില്‍ ലഭ്യമാക്കുന്നതിനായാണ് മൊബൈല്‍ വെറ്ററിനറി ക്ലിനിക് ആരംഭിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്.
ക്ഷീര സംഘങ്ങള്‍ വഴി കര്‍ഷകരിലേക്ക് മൊബൈല്‍ ക്ലിനിക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രചരിപ്പിക്കും. അടിയന്തിര ചികിത്സ ആവശ്യമായ ഘട്ടങ്ങളില്‍ പകല്‍ സമയം 7025643239, രാത്രി സമയങ്ങളില്‍ 9744205815 എന്നീ നമ്പറുകളില്‍ ഡോക്ടര്‍മാരുടെ സേവനത്തിനായി വിളിക്കാം. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.കെ.രവി, പ്രസന്ന പ്രസാദ്, ഗിരിജ മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ പി.ദാമോദരന്‍, എം.രാധാമണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.വി.ചന്ദ്രന്‍, രജനി കൃഷ്ണന്‍, പദ്മ കുമാരി, അന്നമ്മ മാത്യു, ക്ഷീര വികസന ഓഫീസര്‍ പി.വി.മനോജ് കുമാര്‍, സി.ജെ.തോമസ്, പി.രാജകുമാരന്‍ നായര്‍, പി.രാജന്‍, എന്‍.രാജ്‌മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.സി.ഡി.ജോസ് പദ്ധതി വിശദീകരണം നടത്തി. പി.കെ.സുമേഷ് കുമാര്‍ സ്വാഗതവും ഡോ. വിശ്വലക്ഷ്മി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it