മൊബൈല്‍ വ്യാപാരിയെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് മൊബൈല്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു

പൈവളിഗെ: പൈവളിഗെയില്‍ മൊബൈല്‍ വ്യാപാരിയെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് മൊബൈല്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു. ബായാര്‍ പദവ് സ്വദേശിയും പൈവളിഗെയില്‍ മൊബൈല്‍ വ്യാപാരിയുമായ ആസിഫ് ജവാദി(29)നാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച രാത്രി പൈവളിഗെയിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് ലാത്തിവീശിയിരുന്നു. അതിനിടെയാണ് ജവാദിന് മര്‍ദ്ദനമേറ്റത്. കൈക്ക് പരിക്കേറ്റ ജവാദ് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ബായാര്‍, പൈവളിഗെ, ഉപ്പള, ഹൊസങ്കടി, മഞ്ചേശ്വരം മേഖലകളിലെ മൊബൈല്‍ വ്യാപാരികളാണ് ഇന്നുച്ചവരെ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചത്.

Related Articles
Next Story
Share it