50 വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍; 'ഹൃദയ തരംഗ'വുമായി എന്‍.എ. നെല്ലിക്കുന്ന്

കാസര്‍കോട് : വിദ്യാര്‍ത്ഥികളെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ 'ഹൃദയ തരംഗം-1' പരിപാടിക്ക് തിങ്കളാഴ്ച തുടക്കം. മൊബൈല്‍ ഫോണ്‍ ഇല്ലാതെ കാസര്‍കോട് മണ്ഡലത്തില്‍ ഇനി ഒരു കുട്ടിക്കും ഓണ്‍ലൈന്‍ പഠനം മുടങ്ങില്ല. ഹൃദയ തരംഗം പരിപാടിയിലൂടെ കാസര്‍കോട് മണ്ഡലത്തിലെ കുട്ടികള്‍ക്ക് വിവിധ ഘട്ടങ്ങളിലായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന് എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു. ഒന്നാം ഘട്ടം എന്ന നിലയില്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ എം.എല്‍.എ.യുടെ വകയായി […]

കാസര്‍കോട് : വിദ്യാര്‍ത്ഥികളെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ 'ഹൃദയ തരംഗം-1' പരിപാടിക്ക് തിങ്കളാഴ്ച തുടക്കം. മൊബൈല്‍ ഫോണ്‍ ഇല്ലാതെ കാസര്‍കോട് മണ്ഡലത്തില്‍ ഇനി ഒരു കുട്ടിക്കും ഓണ്‍ലൈന്‍ പഠനം മുടങ്ങില്ല. ഹൃദയ തരംഗം പരിപാടിയിലൂടെ കാസര്‍കോട് മണ്ഡലത്തിലെ കുട്ടികള്‍ക്ക് വിവിധ ഘട്ടങ്ങളിലായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന് എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു. ഒന്നാം ഘട്ടം എന്ന നിലയില്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ എം.എല്‍.എ.യുടെ വകയായി 50 കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കും. തുടര്‍ ഘട്ടങ്ങളില്‍ ആവശ്യമുള്ള കുട്ടികള്‍ക്ക് കൂടി ഫോണുകള്‍ നല്‍കുമെന്നും കാസര്‍കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിലും മൊബൈല്‍ ഫോണ്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയുടെയും പഠനം മുടങ്ങുന്ന സാഹചര്യം ഇനി ഉണ്ടാവില്ലെന്നും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. വ്യക്തമാക്കി. ഉദാരമതികളുടെ പിന്തുണ ഇക്കാര്യത്തില്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച നടക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പൊലീസ് മേധാവി പി.ബി. രാജീവ്, ഡി.ഡി.ഇ. പുഷ്പ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Related Articles
Next Story
Share it