ഓണ്‍ലൈന്‍ പഠനത്തിന് പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്ക് നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കൈതാങ്ങ്

കാസര്‍കോട്: സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാല്‍ നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിനായി സ്‌കൂളിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ ചലഞ്ച് ദൗത്യം ഏറ്റെടുത്തു. സ്‌കൂള്‍ കമ്മിറ്റി സ്‌കൂളിലേക്ക് ടാബ് കൈമാറി. മാനേജ്‌മെന്റ് കമ്മിറ്റിക്ക് വേണ്ടി സ്‌കൂള്‍ മാനേജറും എംഎല്‍എയുമായ എന്‍എ നെല്ലിക്കുന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മുഹമ്മദ് കുട്ടിക്ക് ടാബ് കൈമാറി. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് എന്‍.എം സുബൈര്‍, സെക്രട്ടറി കമറുദ്ദീന്‍ തായല്‍, ട്രഷറര്‍ അബ്ദു തൈവളപ്പ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ റഹിമാന്‍ ചക്കര, […]

കാസര്‍കോട്: സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാല്‍ നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂളിലെ നിര്‍ധനരായ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിനായി സ്‌കൂളിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണ്‍ ചലഞ്ച് ദൗത്യം ഏറ്റെടുത്തു. സ്‌കൂള്‍ കമ്മിറ്റി സ്‌കൂളിലേക്ക് ടാബ് കൈമാറി. മാനേജ്‌മെന്റ് കമ്മിറ്റിക്ക് വേണ്ടി സ്‌കൂള്‍ മാനേജറും എംഎല്‍എയുമായ എന്‍എ നെല്ലിക്കുന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മുഹമ്മദ് കുട്ടിക്ക് ടാബ് കൈമാറി. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് എന്‍.എം സുബൈര്‍, സെക്രട്ടറി കമറുദ്ദീന്‍ തായല്‍, ട്രഷറര്‍ അബ്ദു തൈവളപ്പ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ റഹിമാന്‍ ചക്കര, ജമാല്‍, എന്‍.എം സലീം, എന്‍.എച്ച്. അബ്ദുല്‍ റഹിമാന്‍, ഹാമി ബീഗം, മുനീര്‍, പി.ടി.എ. വൈസ് പ്രസിഡണ്ട് ഖാദര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it