മൊബൈല്‍ ചലഞ്ച്: ചെങ്കളയില്‍ ആദ്യഘട്ടത്തില്‍ നല്‍കിയത് 100 ഫോണുകള്‍

ചെങ്കള: ചെങ്കള പഞ്ചായത്ത് മൊബൈല്‍ ഫോണ്‍ ചലഞ്ചിന്റെ ആദ്യ ഘട്ടത്തില്‍ 100 സ്മാര്‍ട്ട് ഫോണുകള്‍ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ വിതരണം ചെയ്തു. ചെങ്കള പഞ്ചായത്ത് പരിധിയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലതെ വലയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങാവാന്‍ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍, അധ്യാപകര്‍, ഇതര സര്‍ക്കാര്‍ ജീവനക്കാര്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ചലഞ്ചിലേക്ക് സ്വരൂപിച്ച തുകയില്‍ നിന്നാണ് 100 സ്മാര്‍ട്ട് ഫോണുകള്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തത്. വൈസ് […]

ചെങ്കള: ചെങ്കള പഞ്ചായത്ത് മൊബൈല്‍ ഫോണ്‍ ചലഞ്ചിന്റെ ആദ്യ ഘട്ടത്തില്‍ 100 സ്മാര്‍ട്ട് ഫോണുകള്‍ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ വിതരണം ചെയ്തു. ചെങ്കള പഞ്ചായത്ത് പരിധിയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലതെ വലയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങാവാന്‍ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍, അധ്യാപകര്‍, ഇതര സര്‍ക്കാര്‍ ജീവനക്കാര്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ചലഞ്ചിലേക്ക് സ്വരൂപിച്ച തുകയില്‍ നിന്നാണ് 100 സ്മാര്‍ട്ട് ഫോണുകള്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തത്. വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സലീം എടനീര്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹസൈനാര്‍ ബദ്‌രിയ, വെല്‍ഫയര്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അന്‍ഷിഫാ അര്‍ഷാദ്, വാര്‍ഡ് മെമ്പര്‍മാരായ ബഷീര്‍ എന്‍.എ, വേണുഗോപാലന്‍, സവിത, ലത്തീഫ് സി.കെ, എം. ഗിരീഷ്, ചിത്രകുമാരി, ഹരീഷ് കെ, ഫരീദ അബൂബക്കര്‍, ഖൈറുന്നിസ സുലൈമാന്‍, മിസ്‌രിയ, ഹസീന റഷീദ്, പി. ശിവപ്രസാദ്, സത്താര്‍ പള്ളിയാന്‍, ഫൈസാ നൗഷാദ്, റൈഹാന താഹിര്‍, രാഘവേന്ദ്ര, ഖദീജ പി, സര്‍ഫു ഷൗക്കത്ത്, പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രന്‍ എം, അസി. സെക്രട്ടറി രാമചന്ദ്രന്‍ ജി, കൃഷ്ണ കുമാര്‍ മാഷ് അതൃക്കുഴി, മധു പാണര്‍ക്കുളം, വിവിധ സ്‌കൂളുകളിലെ പ്രഥമഅധ്യാപകര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it