പാലാരിവട്ടത്ത് ഹോട്ടലിലെ വാഷ് റൂമില്‍ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം; മൊബൈല്‍ കണ്ടത് ശുചിമുറി ഉപയോഗിക്കാന്‍ കയറിയ പെണ്‍കുട്ടി; ജീവനക്കാരന്‍ അറസ്റ്റില്‍

കൊച്ചി: ഹോട്ടലിലെ വാഷ് റൂമില്‍ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം. എറണാകുളം പാലാരിവട്ടത്തെ ചിക് കിങ്ങ് റസ്റ്റോറന്റിലാണ് സംഭവം. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരനായ പാലക്കാട് സ്വദേശി വേലുവിനെ പൊലീസ് പിടികൂടി. ഹോട്ടലില്‍ എത്തിയ കുടുംബത്തിലെ പെണ്‍കുട്ടി ശുചിമുറി ഉപയോഗിക്കാന്‍ കയറിയപ്പോഴാണ് ക്യാമറ കണ്ടെത്തിയത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ വിവരം അറിയിച്ചപ്പോള്‍ വേലുവും മറ്റൊരാളും മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. കുറച്ച് സമയത്തിനകം പുറത്ത് ഇറങ്ങിയ ഇവര്‍ ഇക്കാര്യം നിഷേധിച്ചതോടെ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. […]

കൊച്ചി: ഹോട്ടലിലെ വാഷ് റൂമില്‍ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം. എറണാകുളം പാലാരിവട്ടത്തെ ചിക് കിങ്ങ് റസ്റ്റോറന്റിലാണ് സംഭവം. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരനായ പാലക്കാട് സ്വദേശി വേലുവിനെ പൊലീസ് പിടികൂടി. ഹോട്ടലില്‍ എത്തിയ കുടുംബത്തിലെ പെണ്‍കുട്ടി ശുചിമുറി ഉപയോഗിക്കാന്‍ കയറിയപ്പോഴാണ് ക്യാമറ കണ്ടെത്തിയത്.

തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെ വിവരം അറിയിച്ചപ്പോള്‍ വേലുവും മറ്റൊരാളും മുറിയില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. കുറച്ച് സമയത്തിനകം പുറത്ത് ഇറങ്ങിയ ഇവര്‍ ഇക്കാര്യം നിഷേധിച്ചതോടെ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാലാരിവട്ടം പൊലീസ് എത്തിയാണ് വേലുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.

Related Articles
Next Story
Share it