തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു, മര്‍ദിച്ചത് മോഷ്ടാവ് ആണെന്ന് ആരോപിച്ച്

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ മോഷ്ടാവ് ആണെന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്നു. തമിഴ്നാട് തിരുച്ചിറപ്പള്ളി അല്ലൂരിലാണ് സംഭവം. മലയിന്‍കീഴ് സ്വദേശി ദീപു ആണ് കൊല്ലപ്പെട്ടത്. മോഷ്ടാവാണെന്ന് ആരോപിച്ച് ജനക്കൂട്ടം ദീപുവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. അവശനിലയില്‍ ആയ ദീപുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജൂവന്‍ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ദീപുവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അരവിന്ദനെ ജിയാപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ജനക്കൂട്ടത്തിന്റെ കയ്യില്‍ പെടാതെ ഓടിരക്ഷപ്പെട്ട അരവിന്ദ് സമീപത്തുള്ള വാഴത്തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്. ഇരുവരും മോഷ്ടാക്കളാണെന്നാണ് പോലീസ് പറയുന്നത്. […]

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ മോഷ്ടാവ് ആണെന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്നു. തമിഴ്നാട് തിരുച്ചിറപ്പള്ളി അല്ലൂരിലാണ് സംഭവം. മലയിന്‍കീഴ് സ്വദേശി ദീപു ആണ് കൊല്ലപ്പെട്ടത്. മോഷ്ടാവാണെന്ന് ആരോപിച്ച് ജനക്കൂട്ടം ദീപുവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. അവശനിലയില്‍ ആയ ദീപുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജൂവന്‍ രക്ഷിക്കാനായില്ല.

കൊല്ലപ്പെട്ട ദീപുവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അരവിന്ദനെ ജിയാപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ജനക്കൂട്ടത്തിന്റെ കയ്യില്‍ പെടാതെ ഓടിരക്ഷപ്പെട്ട അരവിന്ദ് സമീപത്തുള്ള വാഴത്തോട്ടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്. ഇരുവരും മോഷ്ടാക്കളാണെന്നാണ് പോലീസ് പറയുന്നത്.

രാത്രി ജനവാസ മേഖലയില്‍ കണ്ട ഇരുവരേയും നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. അവരോട് തട്ടിക്കയറിയ ദീപുവും അരവിന്ദനും ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ ദീപുവിനെ പിടികൂടുകയും കെട്ടിയിട്ട് മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് പറയുന്നത്.

Related Articles
Next Story
Share it