കെ.കെ രമയോട് മാപ്പ് പറയില്ലെന്നും പറഞ്ഞത് തിരുത്തില്ലെന്നും എം.എം മണി

തിരുവനന്തപുരം: കെ.കെ രമ എം.എല്‍.എയെ അധിക്ഷേപിച്ചുള്ള പരാമര്‍ശത്തില്‍ തിരുത്താനും മാപ്പ് പറയാനും തയ്യാറല്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവും എം.എല്‍.എയുമായ എം.എം മണി. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണെന്ന് ആരോപിച്ച എം.എം മണി, എന്റെ വാക്കുകളില്‍ രമക്ക് വേദന ഉണ്ടായെങ്കില്‍ ഞാന്‍ എന്ത് വേണമെന്നായിരുന്നു മണി വാര്‍ത്താലേഖകരോട് തിരിച്ചുചോദിച്ചത്. കെ.കെ രമ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മുഖ്യമന്ത്രിയെ സഭയില്‍ തേജോവധം ചെയ്യുകയാണ്. ഇത്രയും നാളും ഞങ്ങളാരും പ്രതികരിച്ചിട്ടില്ല. ഇന്നലെ അവര്‍ സഭയിലില്ലായിരുന്നു. വൈകുന്നേരം വന്ന അവര്‍ക്ക് പ്രത്യേകം പ്രതിപക്ഷം […]

തിരുവനന്തപുരം: കെ.കെ രമ എം.എല്‍.എയെ അധിക്ഷേപിച്ചുള്ള പരാമര്‍ശത്തില്‍ തിരുത്താനും മാപ്പ് പറയാനും തയ്യാറല്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവും എം.എല്‍.എയുമായ എം.എം മണി. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണെന്ന് ആരോപിച്ച എം.എം മണി, എന്റെ വാക്കുകളില്‍ രമക്ക് വേദന ഉണ്ടായെങ്കില്‍ ഞാന്‍ എന്ത് വേണമെന്നായിരുന്നു മണി വാര്‍ത്താലേഖകരോട് തിരിച്ചുചോദിച്ചത്.
കെ.കെ രമ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മുഖ്യമന്ത്രിയെ സഭയില്‍ തേജോവധം ചെയ്യുകയാണ്. ഇത്രയും നാളും ഞങ്ങളാരും പ്രതികരിച്ചിട്ടില്ല. ഇന്നലെ അവര്‍ സഭയിലില്ലായിരുന്നു. വൈകുന്നേരം വന്ന അവര്‍ക്ക് പ്രത്യേകം പ്രതിപക്ഷം സമയം അനുവദിച്ചു. അത് പ്രതിപക്ഷം പ്രത്യേകം ചെയ്യുകയാണ്. അത് കൊണ്ടാണ് ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്ന് കരുതിയതെന്നാണ് മണിയുടെ വിശദീകരണം.
വിധവ അല്ലെ എന്ന് ഇന്നലെ ആദ്യം പറഞ്ഞത് പ്രതിപക്ഷ നിരയില്‍ നിന്നാണ്. മഹതിയെന്ന് പറഞ്ഞപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. അവരുടെ കൂട്ടത്തില്‍ നിന്നാണ് വിധവയെന്ന് വാക്ക് വന്നത്. അപ്പോള്‍ അതിന് മറുപടിയായി വിധവയായത് അവരുടെ ഒരു വിധിയല്ലേയെന്ന് ഞാന്‍ പറഞ്ഞുവെന്നത് ശരിയാണ്-മണി വിശദീകരിച്ചു.

Related Articles
Next Story
Share it