പാലാ കണ്ട് ആരും മനക്കോട്ട കെട്ടണമെന്നില്ല; സീറ്റിന്റെ കാര്യത്തില്‍ ആരും അവകാശവാദമുന്നയിക്കേണ്ടെന്ന് ജോസ് കെ മാണിയെ വേദിയിലിരുത്തി മന്ത്രി എം എം മണിയുടെ വിമര്‍ശനം

പാലാ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ ആരും അവകാശവാദമുന്നയിക്കേണ്ടെന്ന് മന്ത്രി എം എം മണിയുടെ വിമര്‍ശനം. പാലായില്‍ കെ എം മാണി സ്മൃതി സംഗമത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാലാ സീറ്റിന് വേണ്ടി ജോസ് കെ മാണിയും മാണി സി കാപ്പനും അവകാശവാദമുന്നയിക്കുന്ന സാഹചര്യത്തിലാണ് അദേഹത്തിന്റെ പരോക്ഷ വിമര്‍ശനം. സീറ്റ് ചര്‍ച്ചകള്‍ ഇതുവരെ ഇടതുമുന്നണിയില്‍ ആരംഭിച്ചിട്ടില്ലെന്നും കൃത്യമായ നിലപാടെടുക്കാന്‍ മുന്നണിക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ജോസ്.കെ. മാണി വേദിയിലിരിക്കെയാണ് അദ്ദേഹം തുറന്നടിച്ചത്. പാലാ സീറ്റിന്റെ […]

പാലാ: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ ആരും അവകാശവാദമുന്നയിക്കേണ്ടെന്ന് മന്ത്രി എം എം മണിയുടെ വിമര്‍ശനം. പാലായില്‍ കെ എം മാണി സ്മൃതി സംഗമത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാലാ സീറ്റിന് വേണ്ടി ജോസ് കെ മാണിയും മാണി സി കാപ്പനും അവകാശവാദമുന്നയിക്കുന്ന സാഹചര്യത്തിലാണ് അദേഹത്തിന്റെ പരോക്ഷ വിമര്‍ശനം.

സീറ്റ് ചര്‍ച്ചകള്‍ ഇതുവരെ ഇടതുമുന്നണിയില്‍ ആരംഭിച്ചിട്ടില്ലെന്നും കൃത്യമായ നിലപാടെടുക്കാന്‍ മുന്നണിക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ജോസ്.കെ. മാണി വേദിയിലിരിക്കെയാണ് അദ്ദേഹം തുറന്നടിച്ചത്. പാലാ സീറ്റിന്റെ കാര്യത്തില്‍ ഇടതുമുന്നണിയില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. മാണി സി കാപ്പന്‍ ഇതിന്റെ പേരില്‍ ഇടതുമുന്നണിയുമായി ഉടക്കി നില്‍ക്കുകയുമാണ്.

Related Articles
Next Story
Share it