കോണ്‍ഗ്രസായിരുന്നു ഭരിച്ചിരുന്നതെങ്കില്‍ ആളുകള്‍ ചത്ത് ഒടുങ്ങിയേനെ; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ യുഡിഎഫിന് സര്‍വനാശം: എം എം മണി
ഇടുക്കി: കോവിഡ് കാലത്ത് കോണ്‍ഗ്രസായിരുന്നു കേരളം ഭരിച്ചിരുന്നതെങ്കില്‍ ആളുകള്‍ ചത്ത് ഒടുങ്ങിയേനെയെന്ന് സിപിഎം നേതാവ് എം എം മണി. എല്‍ ഡി എഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ സര്‍വ്വനാശമെന്ന് പറഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് മറുപടി പറയായാണ് മണിയുടെ വിമര്‍ശനം. കോവിഡ് വന്നപ്പോള്‍ ആന്റണി എവിടെ ആയിരുന്നുവെന്നും കോവിഡ് കാലത്ത് തിരിഞ്ഞുനോക്കാതിരുന്ന ആന്റണി, പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫ് അധികാരത്തിലെത്തിയാല്‍ സര്‍വ്വനാശം […]

ഇടുക്കി: കോവിഡ് കാലത്ത് കോണ്‍ഗ്രസായിരുന്നു കേരളം ഭരിച്ചിരുന്നതെങ്കില്‍ ആളുകള്‍ ചത്ത് ഒടുങ്ങിയേനെയെന്ന് സിപിഎം നേതാവ് എം എം മണി. എല്‍ ഡി എഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ സര്‍വ്വനാശമെന്ന് പറഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് മറുപടി പറയായാണ് മണിയുടെ വിമര്‍ശനം. കോവിഡ് വന്നപ്പോള്‍ ആന്റണി എവിടെ ആയിരുന്നുവെന്നും കോവിഡ് കാലത്ത് തിരിഞ്ഞുനോക്കാതിരുന്ന ആന്റണി, പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എല്‍ ഡി എഫ് അധികാരത്തിലെത്തിയാല്‍ സര്‍വ്വനാശം കോണ്‍ഗ്രസിനായിരിക്കുമെന്നും എം എം മണി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗത്തും ബി ജെ പി കോണ്‍ഗ്രസ് സര്‍ക്കാറുകളെ അട്ടിമറിച്ചപ്പോള്‍ അനങ്ങാതിരുന്ന ആളാണ് ആന്റണി. അങ്ങനെ ഉള്ള ആന്റണിക്ക് ഇടതു സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്. അദ്ദേഹം ചോദിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന എന്‍എസ്എസിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിലെ മൊത്തം നായന്മാരുടെ വിതരണാവകാശം സുകുമാരന്‍ നായര്‍ക്ക് അല്ല. നേതാവായതിനാല്‍ ചുരുക്കം പേരുമാത്രം അങ്ങേര്‍ പറഞ്ഞാല്‍ വോട്ട് ചെയ്യുന്നവരുണ്ടാവും. എന്നാല്‍ എല്ലാവരും കേള്‍ക്കില്ലെന്നും എല്‍ ഡി എഫിന് ഒപ്പം നില്‍ക്കുന്നവരുമുണ്ടെന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.