കോണ്‍ഗ്രസില്‍ എല്ലാവരും നേതാക്കള്‍, എന്നാല്‍ ആരും അവരുടെ സ്ഥാനത്തോട് നീതി പുലര്‍ത്തുന്നില്ല; പാര്‍ട്ടി പ്രതിസന്ധിക്ക് കാരണം സംഘടനാ ദൗര്‍ബല്യം: എം എം ഹസന്‍

തിരുവനന്തപുരം: നേതാക്കള്‍ ആരും സ്വന്തം സ്ഥാനത്തോട് നീതി പുലര്‍ത്തുന്നില്ലെന്നും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ് തിരിച്ചടിക്ക് കാരണം സംഘടനാ ദൗര്‍ബല്യമാണെന്നും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. സംസ്ഥാന തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ കോണ്‍ഗ്രസില്‍ പുരോഗമിക്കുന്നതിനിടെയാണ് ഹസന്റെ ഒളിയമ്പ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി. സംഘടിപ്പിച്ച 'എന്റെ ബൂത്ത് എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തു നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ വളരെ ഉറച്ചതാണ്. കേരളം സര്‍ക്കാരിന്റെ അഴിമതിക്കെതിരെ രംഗത്തുവരും. സോളാര്‍ സോളാര്‍ കേസുകള്‍ […]

തിരുവനന്തപുരം: നേതാക്കള്‍ ആരും സ്വന്തം സ്ഥാനത്തോട് നീതി പുലര്‍ത്തുന്നില്ലെന്നും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ് തിരിച്ചടിക്ക് കാരണം സംഘടനാ ദൗര്‍ബല്യമാണെന്നും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. സംസ്ഥാന തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ കോണ്‍ഗ്രസില്‍ പുരോഗമിക്കുന്നതിനിടെയാണ് ഹസന്റെ ഒളിയമ്പ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി. സംഘടിപ്പിച്ച 'എന്റെ ബൂത്ത് എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തു നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ വളരെ ഉറച്ചതാണ്. കേരളം സര്‍ക്കാരിന്റെ അഴിമതിക്കെതിരെ രംഗത്തുവരും. സോളാര്‍ സോളാര്‍ കേസുകള്‍ കേന്ദ്ര ഏജന്‍സിയായ സി.ബി.ഐ.ക്കു വിട്ടത് ബി.ജെ.പിയും സിപിഎമ്മും തമ്മിലുള്ള അന്തര്‍ധാരയുടെ ഭാഗമാണെന്നും ആരോപിച്ച അദ്ദേഹം കോണ്‍ഗ്രസില്‍ എല്ലാവരും നേതാക്കന്മാരാണ്, എന്നാല്‍ ആരും അവരുടെ സ്ഥാനത്തോട് നീതിപുലര്‍ത്തുന്നില്ലെന്നും കുറ്റപ്പെടുത്തി.

യു.ഡി.എഫ്. പോകുന്നത് ജനകീയ കോടതിയിലേക്കാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ്. അധികാരത്തിലെത്തും. പിണറായിയുടെ തുടര്‍ഭരണം എന്ന സ്വപ്നം മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നമായി അവശേഷിക്കുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it