എല്‍.ഡി.എഫിന്റെ അടിത്തറ ഇളകി തുടങ്ങി-എംഎം ഹസന്‍

കാസര്‍കോട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ചരിത്ര വിജയത്തോടെ എല്‍ഡിഎഫിന്റെ അടിത്തറ ഇളകി കഴിഞ്ഞെന്നും ഇതിന്റെ തുടര്‍ച്ചയായുള്ള ജനവിധിയാണ് മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ചരിത്ര മുന്നേറ്റമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ യുഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി രാജ്യത്ത് നടത്തുന്ന യാത്ര കേരളത്തിലെത്തുന്നതോടെ എല്‍ഡിഎഫ് കൂടുതല്‍ ദുര്‍ബലമാകും. 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് കൂടുതല്‍ കക്ഷികളെ ഉള്‍പ്പെടുത്തി വികസിപ്പിക്കും. പിണറായിയുടെ ഭരണത്തില്‍ നിരാശരായ […]

കാസര്‍കോട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ചരിത്ര വിജയത്തോടെ എല്‍ഡിഎഫിന്റെ അടിത്തറ ഇളകി കഴിഞ്ഞെന്നും ഇതിന്റെ തുടര്‍ച്ചയായുള്ള ജനവിധിയാണ് മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ചരിത്ര മുന്നേറ്റമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ യുഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി രാജ്യത്ത് നടത്തുന്ന യാത്ര കേരളത്തിലെത്തുന്നതോടെ എല്‍ഡിഎഫ് കൂടുതല്‍ ദുര്‍ബലമാകും. 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് കൂടുതല്‍ കക്ഷികളെ ഉള്‍പ്പെടുത്തി വികസിപ്പിക്കും. പിണറായിയുടെ ഭരണത്തില്‍ നിരാശരായ നിരവധി കക്ഷികളുണ്ട്. യുഡിഎഫിന്റെ അടിത്തറ വികസിപ്പിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭാരത യാത്ര പര്യടനം പൂര്‍ത്തിയായ ശേഷം കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും യുഡിഎഫ് കമ്മിറ്റികള്‍ രുപീകരിക്കും. കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അവതരിപ്പിക്കുന്ന ബില്ലിനെ യുഡിഎഫ് എതിര്‍ക്കുമെന്നും ഹസന്‍ പറഞ്ഞു.
ചെയര്‍മാന്‍ സി.ടി. അഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു.
ടി.ഇ.അബ്ദുല്ല, പി.കെ. ഫൈസല്‍, എം.പി. ജോസഫ്, ജെറ്റോ ജോസഫ്, ഹരീഷ് ബി. നമ്പ്യാര്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, ഹക്കിം കുന്നില്‍, എ. അബ്ദുള്‍ റഹ്‌മാന്‍, കല്ലട്ര മാഹിന്‍ ഹാജി, പി.എ. അഷറഫലി, ആന്റക്‌സ് ജോസഫ്, കെ. നീലകണ്ഠന്‍, വി.കമ്മാരന്‍, പി.പി. അടിയോടി, പി. കരുണാകരന്‍, മധു മാണിയാട്ട്, അമൃത പി., സത്യനാരായണന്‍ പി.കെ., കെ. മുഹമ്മദ് കുഞ്ഞി, പി.എം. മുനീര്‍ ഹാജി, മൂസ ബി.ചെര്‍ക്കള, എ.എം. കടവത്ത്, വി.ആര്‍. വിദ്യാസാഗര്‍, അഡ്വ. അബ്രഹാം തോണക്കര, കരുണ്‍ താപ്പ, കല്ലട്ര അബ്ദുല്‍ ഖാദര്‍, എം.പി. ജാഫര്‍, എം.ടി.പി. കരീം, എം. അസിനാര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it