മീഞ്ച ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം വികസനത്തിന് 1 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എം.എല്‍.എ

ഉപ്പള: നടപ്പ് വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മീഞ്ച പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ വികസനത്തിന് 1 കേടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എ.കെ.എം അഷ്‌റഫ് എം.എല്‍.എ അറിയിച്ചു. മീഞ്ചയിലെ മീയ്യപ്പദവില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് സ്റ്റേഡിയത്തില്‍ യാതൊരുവിധ അടിസ്ഥാന-ഭൗതിക സൗകര്യങ്ങളും ഇല്ലാത്തതിനാലും ഗ്രാമീണ മേഖലയില്‍ മികച്ച കളിസ്ഥലങ്ങള്‍ ഒരുക്കുന്നതിനുമാണ് സ്റ്റേഡിയം ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ എ.കെ.എം അഷ്‌റഫ് പ്രപ്പോസല്‍ നല്‍കിയത്. സ്റ്റേഡിയം വികസന പദ്ധതിയില്‍ ഗ്രൗണ്ട് വികസനം, ഗാലറി, സ്റ്റേജ്, ശുചിത്വ സമുച്ചയം, ഓഫീസ് സൗകര്യം, […]

ഉപ്പള: നടപ്പ് വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മീഞ്ച പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ വികസനത്തിന് 1 കേടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എ.കെ.എം അഷ്‌റഫ് എം.എല്‍.എ അറിയിച്ചു. മീഞ്ചയിലെ മീയ്യപ്പദവില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് സ്റ്റേഡിയത്തില്‍ യാതൊരുവിധ അടിസ്ഥാന-ഭൗതിക സൗകര്യങ്ങളും ഇല്ലാത്തതിനാലും ഗ്രാമീണ മേഖലയില്‍ മികച്ച കളിസ്ഥലങ്ങള്‍ ഒരുക്കുന്നതിനുമാണ് സ്റ്റേഡിയം ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ എ.കെ.എം അഷ്‌റഫ് പ്രപ്പോസല്‍ നല്‍കിയത്. സ്റ്റേഡിയം വികസന പദ്ധതിയില്‍ ഗ്രൗണ്ട് വികസനം, ഗാലറി, സ്റ്റേജ്, ശുചിത്വ സമുച്ചയം, ഓഫീസ് സൗകര്യം, റീട്ടൈനിംഗ് വാള്‍, ചുറ്റുമതില്‍, ഗേറ്റ്, ബോര്‍വെല്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങല്‍, വൈദ്യുതീകരണം, ഫ്‌ളഡ് ലൈറ്റ്, സി.സി.ടി.വി എന്നീ സൗകര്യങ്ങള്‍ ഒരുക്കും. സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി തുടങ്ങുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എം.എല്‍.എ അറിയിച്ചു.

Related Articles
Next Story
Share it