എം.കെ.രാമന്‍ മാസ്റ്റര്‍: ജീവിതം ജീവനകലക്കായി സമര്‍പ്പിച്ച യോഗാചാര്യന്‍
ജീവനകലയായ യോഗയെ ഋഷികേശില്‍ നിന്നും കേരളത്തിന്റെ മണ്ണിലേക്ക് കൊണ്ടുവന്ന പ്രസിദ്ധ യോഗാചാര്യന്‍ എം.കെ.രാമന്‍ മാസ്റ്റര്‍ വിടവാങ്ങി. ജീവിതം മുഴുവന്‍ ജീവനകലക്കായി സമര്‍പ്പിച്ചു കൊണ്ടായിരുന്നു തൊണ്ണൂറ്റി ഒമ്പതിന്റെ നിറവില്‍ അദ്ദേഹം ഇന്നലെ യാത്രയായത്. ജീവിതവും ജീവനകലയും രണ്ടല്ല. അത് ഒന്നാണെന്ന് അദ്ദേഹം ഗാഢമായി വിശ്വസിച്ചിരുന്നു. ജീവനകലയുടെ അടിസ്ഥാന തത്വമായ ജ്ഞാന മാര്‍ഗ്ഗം, യോഗ മാര്‍ഗ്ഗം എന്നീ ആധാരശിലയിലാണ് കഴിഞ്ഞ എട്ട് പതിറ്റാണ്ട് കാലമായി അദ്ദേഹം യോഗയെ ജനങ്ങളിലേക്ക് സാധകമാക്കിയത്. പ്രകൃതിയെന്ന പരമമായ സത്യത്തിലേക്ക് മനുഷ്യ മനസ്സും ശരീരവും ഒന്നിക്കുമ്പോഴാണ് […]
ജീവനകലയായ യോഗയെ ഋഷികേശില്‍ നിന്നും കേരളത്തിന്റെ മണ്ണിലേക്ക് കൊണ്ടുവന്ന പ്രസിദ്ധ യോഗാചാര്യന്‍ എം.കെ.രാമന്‍ മാസ്റ്റര്‍ വിടവാങ്ങി. ജീവിതം മുഴുവന്‍ ജീവനകലക്കായി സമര്‍പ്പിച്ചു കൊണ്ടായിരുന്നു തൊണ്ണൂറ്റി ഒമ്പതിന്റെ നിറവില്‍ അദ്ദേഹം ഇന്നലെ യാത്രയായത്. ജീവിതവും ജീവനകലയും രണ്ടല്ല. അത് ഒന്നാണെന്ന് അദ്ദേഹം ഗാഢമായി വിശ്വസിച്ചിരുന്നു. ജീവനകലയുടെ അടിസ്ഥാന തത്വമായ ജ്ഞാന മാര്‍ഗ്ഗം, യോഗ മാര്‍ഗ്ഗം എന്നീ ആധാരശിലയിലാണ് കഴിഞ്ഞ എട്ട് പതിറ്റാണ്ട് കാലമായി അദ്ദേഹം യോഗയെ ജനങ്ങളിലേക്ക് സാധകമാക്കിയത്. പ്രകൃതിയെന്ന പരമമായ സത്യത്തിലേക്ക് മനുഷ്യ മനസ്സും ശരീരവും ഒന്നിക്കുമ്പോഴാണ് […]
ജീവനകലയായ യോഗയെ ഋഷികേശില്‍ നിന്നും കേരളത്തിന്റെ മണ്ണിലേക്ക് കൊണ്ടുവന്ന പ്രസിദ്ധ യോഗാചാര്യന്‍ എം.കെ.രാമന്‍ മാസ്റ്റര്‍ വിടവാങ്ങി. ജീവിതം മുഴുവന്‍ ജീവനകലക്കായി സമര്‍പ്പിച്ചു കൊണ്ടായിരുന്നു തൊണ്ണൂറ്റി ഒമ്പതിന്റെ നിറവില്‍ അദ്ദേഹം ഇന്നലെ യാത്രയായത്. ജീവിതവും ജീവനകലയും രണ്ടല്ല. അത് ഒന്നാണെന്ന് അദ്ദേഹം ഗാഢമായി വിശ്വസിച്ചിരുന്നു. ജീവനകലയുടെ അടിസ്ഥാന തത്വമായ ജ്ഞാന മാര്‍ഗ്ഗം, യോഗ മാര്‍ഗ്ഗം എന്നീ ആധാരശിലയിലാണ് കഴിഞ്ഞ എട്ട് പതിറ്റാണ്ട് കാലമായി അദ്ദേഹം യോഗയെ ജനങ്ങളിലേക്ക് സാധകമാക്കിയത്. പ്രകൃതിയെന്ന പരമമായ സത്യത്തിലേക്ക് മനുഷ്യ മനസ്സും ശരീരവും ഒന്നിക്കുമ്പോഴാണ് യോഗ പരിപൂര്‍ണ്ണമാവുകയുള്ളൂ വെന്നതായിരുന്നു അദ്ദേഹത്തിന്റ പ്രമാണം.
കാസര്‍കോടിന്റെ സാംസ്‌ക്കാരിക തലസ്ഥാനമായ നീലേശ്വരത്തിന്റെ മണ്ണില്‍ 1922ലാണ് രാമന്‍ മാസ്റ്ററുടെ ജനനം. കുട്ടിക്കാലം മുതല്‍ തന്നെ പഠനത്തോടൊപ്പം ധ്യാന മാര്‍ഗവും ഒരു പോലെ കൊണ്ട് പോകുന്നതില്‍ മാസ്റ്റര്‍ അതീവ ശ്രദ്ധ കാണിച്ചു. നീലേശ്വരം രാജാസ് ഹൈസ്‌ക്കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്വാതന്ത്ര്യ സമര കാലഘട്ടവും സ്വതന്ത്ര ഭാരതത്തിന്റെ വളര്‍ച്ചയും കണ്ട് വളര്‍ന്ന മാസ്റ്റര്‍ തന്റെ 20-ാമത്തെ വയസിലാണ് ആത്മീയ ചൈതന്യത്തിനായുള്ള ഭാരത പഠനയാത്ര ആരംഭിക്കുന്നത്. ഭാരതീയ സംസ്‌കൃതിയുടെ അടിവേരുകള്‍ തേടിയുള്ള മഹായാത്ര. ഈ യാത്രയില്‍ ഭാരതത്തിലെ ഒട്ടുമിക്ക പുണ്യ സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി. അവസാനം ചെന്നെത്തിയത് ഋഷികേശത്തായിരുന്നു. യോഗയുടെ ജന്മസ്ഥലമായാണ് ഋഷികേശ് അറിയപ്പെടുന്നത്. യോഗചെയ്യാനും ധ്യാനിക്കാനും ഹിന്ദുമതത്തേക്കുറിച്ച് അറിയാനുമൊക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം പേര്‍ എത്തിച്ചേരുന്ന സ്ഥലം കൂടിയാണ് ഉത്തരാഖണ്ഡിലെ ഋഷികേശ്. ഏതു പാപവും കഴുകിക്കളയാന്‍ പ്രാപ്തയെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്ന പുണ്യനദി ഗംഗയുടെ സാനിധ്യത്താല്‍ അനുഗ്രഹീതമായ ഋഷികേശ്.
ഇവിടെ നിന്നും യോഗയുടെ ആദ്ധ്യാത്മികവും ഭൗതിക വ്യായാമവുമായ സകലമാന ജീവനകലകളും സ്വായത്തമാക്കിയ രാമന്‍ മാസ്റ്റര്‍ നാട്ടിലേക്ക് തിരിച്ചു വന്ന് നീലേശ്വരം എ.യു.പി. സ്‌കൂള്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ത്യാഗോജ്ജ്വല ജീവിത പാന്ഥാവില്‍ നേടിയെടുത്ത യോഗ ജ്ഞാനം മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്ന് കൊടുക്കുന്നതിനായി കേരളപ്പിറവിക്ക് സമ്മാനമായെന്നോണം 1956ല്‍ നീലേശ്വരംകാവ് കേന്ദ്രീകരിച്ച് ആദ്യത്തെ നീലേശ്വരം കാവില്‍ ഭവന്‍ പ്രകൃതി ചികിത്സാ കേന്ദ്രം ആരംഭിച്ചു. ഇവിടേക്ക് ജാതിമത ഭേദമന്യെ കാലങ്ങളായി യോഗ അഭ്യസിക്കാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ എത്തിക്കൊണ്ടിരുന്നു. പില്‍ക്കാലങ്ങളില്‍ ഈ സ്ഥാപനത്തോടൊപ്പം നീലേശ്വരം പാലായിയില്‍ 1983ല്‍ സ്ഥാപിച്ച കാവില്‍ഭവന്‍ പ്രകൃതിചികിത്സാ കേന്ദ്രവും ഏറെ പ്രശസ്തമായി. യു.എസ്.എ. കാനഡ, ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ധാരാളം പേര്‍ ഈ പ്രകൃതി ചികിത്സാ കേന്ദ്രം ലക്ഷ്യമാക്കി വന്നുതുടങ്ങി.
യോഗയുടെ അടിസ്ഥാന ഘടകമായ ജ്ഞാന യോഗ ഇല്ലാത്ത കേവലമൊരു യോഗ മാര്‍ഗമാണ് ഇപ്പോഴത്തെ യോഗ ഗുരുക്കന്മാരും, പുതു തലമുറകളും അവലംബിച്ച് കൊണ്ടിരിക്കുന്നതെന്ന് രണ്ട് വര്‍ഷം മുമ്പ് അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞത് ഓര്‍ക്കുന്നു. മഹത്തായ പ്രകൃതിയിലൂന്നിയ തനത് ജീവനകല ഇപ്പോള്‍ കച്ചവട തന്ത്രത്തിന്റെയും, സാംസ്‌ക്കാരിക അധിനിവേശത്തിന്റെയും പിടിയില്‍ അമരുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അനന്തമായ പ്രാപഞ്ചിക സത്യത്തിലേക്ക് വ്യക്തിഗതമായ ഉണ്മയുടെ ലയനം എന്ന അര്‍ത്ഥമാണ് സംസ്‌കൃതത്തിലെ "യുജ്'എന്ന പദത്തില്‍ നിന്ന് ഉത്ഭവിച്ച 'യോഗ' കൊണ്ട് ഉദ്ദേശിക്കുന്നത്. ജ്ഞാനയോഗം അഥവാ തത്വജ്ഞാനം, ഭക്തിയോഗം അഥവാ ഭക്തിയുടെ ആനന്ദം, കര്‍മയോഗം അഥവാ ആനന്ദകരമായ പ്രവൃത്തി, രാജയോഗം അഥവാ മനോനിയന്ത്രണം എന്നിങ്ങനെ ജീവിതരീതിയുടെ സമ്പൂര്‍ണ്ണ സത്തയാണ് യോഗശാസ്ത്രത്തില്‍ ഉള്‍പ്പെടുന്നത്. രാമന്‍ മാസ്റ്റര്‍ വിഭാവനം ചെയ്തതും ഇതായിരുന്നു. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണ്. അത് കൊണ്ട് തന്നെ പ്രകൃതി ചികിത്സയിലൂടെ ഏത് രോഗവും സുഖപ്പെടുത്താനാവുമെന്ന് രാമന്‍ മാസ്റ്റര്‍ അവകാശപ്പെടുന്നു. അതിന് വേണ്ടിയാണ് ഒട്ടേറെ ക്ലേശങ്ങളും യാതനകളും സഹിച്ച് മൂന്ന് പതിറ്റാണ്ട് മുമ്പ് നീലേശ്വരം പാലായിയില്‍ സ്ഥാപിച്ച യോഗ, പ്രകൃതി ചികിത്സാ കേന്ദ്രം. ഈ സ്ഥാപനത്തിലേക്ക് ചികിത്സ തേടി നൂറ് കണക്കിന് രോഗികള്‍ ദിനേന അദ്ദേഹത്തെ തേടി വന്നുകൊണ്ടിരുന്നു.
കാലങ്ങളായി ആസ്തമ പോലുള്ള രോഗങ്ങള്‍ ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍, അനുഭവിക്കുന്നവര്‍ക്ക് യോഗയിലൂടെയും പ്രകൃതി ചികിത്സയിലൂടെയും പ്രതിവിധി കണ്ടെത്തി ചികത്സിച്ച് വരുന്നു. അങ്ങിനെ പൂര്‍ണ്ണസുഖം പ്രാപിച്ചവരില്‍ പ്രശസ്തരായവര്‍ ഏറെയുണ്ട്. അക്കൂട്ടത്തില്‍ ഇകെ.നായനാര്‍, കെ.കരുണാകരന്‍, വി.എസ്. അച്ചുതാനന്തന്‍ മുതല്‍ സിനിമാ സെലിബ്രിറ്റികള്‍ വരെയുള്ളവര്‍ രാമന്‍ മാസ്റ്ററുടെ ചികിത്സക്ക് വിധേയരായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായത്തോടെ കരിന്തളത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന യോഗ പ്രകൃതി, ചികിത്സാ സെന്ററിന്റെ തറക്കല്ലിടല്‍ ചടങ്ങിലേക്ക് രാമന്‍ മാസ്റ്ററെ ക്ഷണിച്ചിരുന്നില്ല. ഇതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ഒരു മനോവിഷമവും പങ്കിടാതെ പറഞ്ഞത് അത് പാലായി യോഗ പ്രകൃതി ചികിത്സാകേന്ദ്രത്തിന് കൂടി ഉപകാരപ്രദമാകുമെന്നായിരുന്നു. അത്രയുമധികം യോഗയെ പ്രണയിച്ച മറ്റൊരു ഗുരുക്കളും ആധുനിക യോഗ കലയില്‍ ഉണ്ടാവുമെന്നത് സംശയകരമാണ്. ആരോഗ്യ പരിരക്ഷയില്‍ സ്ത്രീകളാണ് ഏറെ ശ്രദ്ധ ചെലുത്തേണ്ടതെന്ന അഭിപ്രായവും അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീകളിലൂടെയാണ് ഒരോ കുടുംബത്തിന്റെയും പ്രകൃതിയിലൂന്നിയ ഭക്ഷണക്രമങ്ങളും ജീവിത ചിട്ടയും പാകപ്പെടുന്നത്. അതിനവര്‍ തയ്യാറാവണം.
ജീവിത കൃത്യനിഷ്ഠയാണ് തന്റെ ജീവന രഹസ്യമെന്ന് മാസ്റ്റര്‍ പറഞ്ഞിന്നു. എഴുപതുകളില്‍ നീലേശ്വരം എ.യു.പി. സകൂളിലെ ഞങ്ങളുടെ പഠനകാലത്ത്, രാമന്‍ മാസ്റ്റര്‍ ഇംഗ്ലീഷ്, കണക്ക് വിഷയങ്ങള്‍ പഠിപ്പിച്ചത് ഏറെ ഹൃദ്യമായ അനുഭവ മായിരുന്നു. മദ്രസപഠന കാലത്ത് നബിദിനത്തോടനു ബന്ധിച്ച് എ.യു.പി. സ്‌കൂള്‍ അറബി അധ്യാപകനും വന്ദ്യ ഗുരുവുമായിരുന്ന മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ രാമന്‍ മാസ്റ്ററെ കൊണ്ട് മുഹമ്മദ് നബിയെ കുറിച്ച് രണ്ട് വരി ഇംഗ്ലീഷ് പ്രസംഗം എഴുതിച്ച് എന്നോട് പഠിച്ച് പ്രസംഗിക്കാന്‍ പറഞ്ഞു. ഞാന്‍ മോശമല്ലാത്ത രീതിയില്‍ അന്നത് പറഞ്ഞു ഫലിപ്പിച്ചു. നാലര പതിറ്റാണ്ട് കഴിഞ്ഞിട്ടും മനസ്സില്‍ മായാതെ നിന്ന ആ വരികള്‍ വീണ്ടും ഞാന്‍ മാസ്റ്ററെ കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് സ്വസിദ്ധമായ പാല്‍ പുഞ്ചിരി തൂകുന്നത് ഞാന്‍ കണ്ടു. പതിറ്റാണ്ടുകള്‍ക്ക് ശേഷമായിരുന്നു ഞാന്‍ ഗുരുവര്യനെ കാണാന്‍ ചെന്നത്.
സ്‌നേഹത്തില്‍ ചാലിച്ച പതിവ് പുഞ്ചിരിയോടെ അദ്ദേഹം വരവേറ്റതും ഇന്നൊരു നീറുന്ന ഓര്‍മ്മയായി മാറി. നിരവധി പുരസ്‌ക്കാരങ്ങള്‍ രാമന്‍ മാസ്റ്ററെ തേടിയെത്തിയിട്ടുണ്ട്.
സംസ്ഥാന ആരോഗ്യവകുപ്പ് യോഗ പൈതൃക പുരസ്‌ക്കാരവും, പ്രശസ്തി പത്രവും നല്‍കിയിരുന്നു. രാമന്‍ മാസ്റ്റര്‍ തന്റെ ധന്യമായ ജീവിത സായം സന്ധ്യയിലും ഏറെ പ്രസന്നനായിരുന്നു. യോഗയും യോഗ മാര്‍ഗവും നീലകണ്ഡേശ്വരന്റെ മണ്ണില്‍ തെളിച്ച പ്രിയ മാസ്റ്ററുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം.