എം.കെ രാഘവന് താക്കീത്, കെ. മുരളീധരന് മുന്നറിയിപ്പ്

തിരുവനന്തരപുരം: കോണ്‍ഗ്രസിനെതിരായ പരസ്യ വിമര്‍ശനത്തില്‍ എം.കെ രാഘവന് താക്കീത്. കെ. മുരളീധരന് മുന്നറിയിപ്പും. കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരനാണ് താക്കീത് ചെയ്തത്. താക്കീത് ചെയ്തുള്ള കത്ത് കെ.പി.സി.സി പ്രസിഡണ്ട് രാഘവന് അയച്ചു. അതേസമയം തന്നെ ആരും താക്കീത് ചെയ്തില്ലെന്ന് രാഘവന്‍ പ്രതികരിച്ചു. കെ.പി.സി.സി അധ്യക്ഷന്റെ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് കെ. മുരളീധരനും പറഞ്ഞു. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അഭിപ്രായം പറയുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടിയില്‍ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവര്‍ക്കെ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നും വിമര്‍ശിച്ചതിനാണ് എം.കെ രാഘവന് […]

തിരുവനന്തരപുരം: കോണ്‍ഗ്രസിനെതിരായ പരസ്യ വിമര്‍ശനത്തില്‍ എം.കെ രാഘവന് താക്കീത്. കെ. മുരളീധരന് മുന്നറിയിപ്പും. കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരനാണ് താക്കീത് ചെയ്തത്. താക്കീത് ചെയ്തുള്ള കത്ത് കെ.പി.സി.സി പ്രസിഡണ്ട് രാഘവന് അയച്ചു. അതേസമയം തന്നെ ആരും താക്കീത് ചെയ്തില്ലെന്ന് രാഘവന്‍ പ്രതികരിച്ചു. കെ.പി.സി.സി അധ്യക്ഷന്റെ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് കെ. മുരളീധരനും പറഞ്ഞു. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അഭിപ്രായം പറയുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടിയില്‍ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവര്‍ക്കെ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നും വിമര്‍ശിച്ചതിനാണ് എം.കെ രാഘവന് താക്കീത് നല്‍കിയത്. ഈ പരാമര്‍ശത്തെ കെ. മുരളീധരന്‍ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ പ്രസ്താവനകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെ. സുധാകരന്‍ മുരളീധരന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തണം എന്ന് പറഞ്ഞാല്‍ നിര്‍ത്തുമെന്നും എന്നാല്‍ പാര്‍ട്ടിക്ക് അകത്ത് പ്രവര്‍ത്തിക്കുന്ന നേരത്ത് അഭിപ്രായം പറയുമെന്നും മുരളീധരന്‍ പ്രതികരിച്ചു. അഭിപ്രായം പറയാന്‍ പാടില്ലെന്ന് ആണെങ്കില്‍ അറിയിച്ചാല്‍ മതി, പിന്നെ വായ തുറക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it