ലീഗ് ബിജെപിയില്‍ ചേരുന്നതിലും നല്ലത് പാര്‍ട്ടി പിരിച്ചുവിടുന്നതെന്ന് എം കെ മുനീര്‍

കോഴിക്കോട്: ലീഗ് ബിജെപിയില്‍ ചേരുന്നതിലും നല്ലത് പാര്‍ട്ടി പിരിച്ചുവിടുന്നതെന്ന് എം കെ മുനീര്‍. മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും ശോഭാ സുരേന്ദ്രന്റെയും പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ പോലുള്ള ഫാസിസ്റ്റ് കക്ഷിയോട് ഏതെങ്കിലും കാലത്ത് കൂട്ടു കക്ഷിയായി മാറേണ്ട ഗതികേട് വരുമെങ്കില്‍ അന്ന് ഈ പ്രസ്ഥാനം പിരിച്ചുവിടുന്നതായിരിക്കും അഭികാമ്യമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഞങ്ങളുടെ പാര്‍ട്ടിയെ ദേശീയത പഠിപ്പിക്കാന്‍ ബിജെപിക്കെന്ത് അവകാശമാണുള്ളത്. ലീഗ് എവിടെ നില്‍ക്കണം, എവിടെ നില്‍ക്കരുത് എന്ന് […]

കോഴിക്കോട്: ലീഗ് ബിജെപിയില്‍ ചേരുന്നതിലും നല്ലത് പാര്‍ട്ടി പിരിച്ചുവിടുന്നതെന്ന് എം കെ മുനീര്‍. മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ച ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും ശോഭാ സുരേന്ദ്രന്റെയും പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ പോലുള്ള ഫാസിസ്റ്റ് കക്ഷിയോട് ഏതെങ്കിലും കാലത്ത് കൂട്ടു കക്ഷിയായി മാറേണ്ട ഗതികേട് വരുമെങ്കില്‍ അന്ന് ഈ പ്രസ്ഥാനം പിരിച്ചുവിടുന്നതായിരിക്കും അഭികാമ്യമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഞങ്ങളുടെ പാര്‍ട്ടിയെ ദേശീയത പഠിപ്പിക്കാന്‍ ബിജെപിക്കെന്ത് അവകാശമാണുള്ളത്. ലീഗ് എവിടെ നില്‍ക്കണം, എവിടെ നില്‍ക്കരുത് എന്ന് തീരുമാനിക്കാനുള്ള പ്രാപ്തിയും നേതൃത്വവും ലീഗിനുണ്ട്. അദ്ദേഹം പറഞ്ഞു. മോദിയുടെ നയം സ്വീകാര്യമെന്ന് പറഞ്ഞ്, വര്‍ഗീയ നിലപാട് തിരുത്തി വന്നാല്‍ ലീഗിനെ ബിജെപി ഉള്‍കൊള്ളുമെന്നായിരുന്നു ശോഭയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം തൃശൂരിലെ വിജയയാത്ര വേദിയിലായിരുന്നു ശോഭ ഇക്കാര്യം പറഞ്ഞത്. ഇതിനെതിരെ കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടിയും രംഗത്തൈത്തിയിരുന്നു.

Related Articles
Next Story
Share it