താലിബാനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട എം.കെ മുനീര്‍ എം.എല്‍.എക്ക് വധഭീഷണി; മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി

കോഴിക്കോട്: താലിബാനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട എം. കെ മുനീര്‍ എം.എല്‍.എയ്ക്ക് വധഭീഷണി. താലിബാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് 24 മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചില്ലെങ്കില്‍ വധിക്കുമെന്നാണ് ഭീഷണിക്കത്തില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കുറെ കാലമായി മുസ്ലീം വിരുദ്ധതയും ആര്‍എസ്എസ് സ്‌നേഹവും കാണുന്നു. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശനം നടത്തിയതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുത്-ഇങ്ങനെ പോകുന്നു കത്തിലെ പരാമര്‍ശങ്ങള്‍. ബുധനാഴ്ച രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് അടുത്ത് നിന്ന് പോസ്റ്റ് ചെയ്ത കത്ത് മുനീറിന് […]

കോഴിക്കോട്: താലിബാനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട എം. കെ മുനീര്‍ എം.എല്‍.എയ്ക്ക് വധഭീഷണി. താലിബാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് 24 മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചില്ലെങ്കില്‍ വധിക്കുമെന്നാണ് ഭീഷണിക്കത്തില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കുറെ കാലമായി മുസ്ലീം വിരുദ്ധതയും ആര്‍എസ്എസ് സ്‌നേഹവും കാണുന്നു. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് നിലവിളക്ക് കൊളുത്തിയതും ശ്രീധരന്‍ പിള്ളയുടെ പുസ്തക പ്രകാശനം നടത്തിയതും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുത്-ഇങ്ങനെ പോകുന്നു കത്തിലെ പരാമര്‍ശങ്ങള്‍.
ബുധനാഴ്ച രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന് അടുത്ത് നിന്ന് പോസ്റ്റ് ചെയ്ത കത്ത് മുനീറിന് ലഭിച്ചത്. പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന ഭീഷണിയില്‍ ഭയമില്ലെന്ന് എം.കെ മുനീര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ലെന്നും താനും തന്റെ കുടുംബവും ഭീഷണികളെ ഭയക്കുന്നില്ലെന്നും മുനീര്‍ വ്യക്തമാക്കി. ഭീഷണിക്കത്ത് സംബന്ധിച്ച് മുനീര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

Related Articles
Next Story
Share it