എം.കെ അലി മാസ്റ്റര്‍ മലപ്പുറത്ത് നിന്ന് വന്ന് കാസര്‍കോടിന്റെ സ്വന്തമായിട്ട് 50 വര്‍ഷം

ഉപ്പള: മലപ്പുറം വളാഞ്ചേരി സ്വദേശിയായ എം.കെ അലി മാസ്റ്റര്‍ കാസര്‍കോട്ട് കുടിയേറി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അധ്യാപനവും പൊതുപ്രവര്‍ത്തനവുമായി 50 വര്‍ഷം പിന്നിട്ടു.തളങ്കര പടിഞ്ഞാര്‍, തെരുവത്ത്, കാവുഗോളി, അടുക്കത്ത്ബയല്‍, ഉപ്പള, മംഗല്‍പാടി എന്നിവിടങ്ങളിലെ വിദ്യാലയങ്ങളില്‍ ഇദ്ദേഹം അധ്യാപകനായി ജോലി ചെയ്ത് 2008ല്‍ വിരമിച്ചു. 2010 മുതല്‍ അഞ്ച് വര്‍ഷം മംഗല്‍പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സേവനം അനുഷ്ടിച്ചു. വൈസ് പ്രസിഡണ്ടുമാര്‍ക്ക് താലൂക്ക് വികസന സമിതിയില്‍ പ്രാതിനിധ്യം നേടാന്‍ വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ഡി.പി.ഇ.പി ജില്ലാ ഉപദേശക […]

ഉപ്പള: മലപ്പുറം വളാഞ്ചേരി സ്വദേശിയായ എം.കെ അലി മാസ്റ്റര്‍ കാസര്‍കോട്ട് കുടിയേറി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അധ്യാപനവും പൊതുപ്രവര്‍ത്തനവുമായി 50 വര്‍ഷം പിന്നിട്ടു.
തളങ്കര പടിഞ്ഞാര്‍, തെരുവത്ത്, കാവുഗോളി, അടുക്കത്ത്ബയല്‍, ഉപ്പള, മംഗല്‍പാടി എന്നിവിടങ്ങളിലെ വിദ്യാലയങ്ങളില്‍ ഇദ്ദേഹം അധ്യാപകനായി ജോലി ചെയ്ത് 2008ല്‍ വിരമിച്ചു. 2010 മുതല്‍ അഞ്ച് വര്‍ഷം മംഗല്‍പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സേവനം അനുഷ്ടിച്ചു. വൈസ് പ്രസിഡണ്ടുമാര്‍ക്ക് താലൂക്ക് വികസന സമിതിയില്‍ പ്രാതിനിധ്യം നേടാന്‍ വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ഡി.പി.ഇ.പി ജില്ലാ ഉപദേശക സമിതി അംഗമായപ്പോള്‍ ഷിറിയ, ചിന്നമുഗര്‍ ഏകാംഗ വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ അലിമാസ്റ്റര്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. 1980ല്‍ ഭാഷാ സമരത്തില്‍ കെ.എ.ടി.എഫിനെ നയിച്ചു. സാക്ഷരത എ.പി.ഒ, ജനകീയാസൂത്രണം ഡി.ആര്‍.പി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് അടക്കമുള്ള പദവികളും വഹിച്ചു. നിലവില്‍ മഞ്ചേശ്വരം താലൂക്ക് ഭരണഭാഷ വികസന സമിതി പ്രസിഡണ്ടും സുന്നീ മഹല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ടുമാണ്.
കേരളം പിറന്നിട്ട് 66 വര്‍ഷം പിന്നിട്ടിട്ടും കാസര്‍കോട് ജില്ലയില്‍ മലയാളം ഇല്ലാതിരുന്ന 84 കന്നഡ വിദ്യാലയങ്ങളില്‍ മലയാളം ആരംഭിക്കുന്നതിന് വേണ്ടി നടത്തിയ പരിശ്രമങ്ങള്‍ അലിമാസ്റ്ററുടെ പ്രവര്‍ത്തന വഴിയിലെ ശ്രദ്ധേയമായ അധ്യായമാണ്. കുടിയേറ്റത്തിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഉപ്പള ജി.എച്ച്.എസ്.എസിലെ 1992-93 എസ്.എസ്.എല്‍.സി ബാച്ച് പെണ്‍കൂട്ടായ്മ അലി മാസ്റ്ററെ ആദരിച്ചു.

Related Articles
Next Story
Share it