കാണാതായ യുവതി കിണറ്റില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: കാണാതായ യുവതിയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവ് സ്വദേശിയും മാവുങ്കാല്‍ പാല്‍ വിതരണ സഹകരണ സംഘം ജീവനക്കാരനുമായ ഷാജിയുടെ ഭാര്യ ശോഭ (38) യെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെ മുത്തപ്പനാര്‍ കാവിലെ വീട്ടുമുറ്റത്തെ കിണറിലാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. അടൂരിലെ പരേതനായ ബാപ്പുട്ടിയുടെയും രമയുടെയും മകളാണ്. സഹോദരിമാര്‍: ബേബി, പ്രിയ, പ്രീന, ഷീബ.

കാഞ്ഞങ്ങാട്: കാണാതായ യുവതിയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവ് സ്വദേശിയും മാവുങ്കാല്‍ പാല്‍ വിതരണ സഹകരണ സംഘം ജീവനക്കാരനുമായ ഷാജിയുടെ ഭാര്യ ശോഭ (38) യെയാണ് മരിച്ച നിലയില്‍ കണ്ടത്.
ഇന്ന് രാവിലെ മുത്തപ്പനാര്‍ കാവിലെ വീട്ടുമുറ്റത്തെ കിണറിലാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു.
അടൂരിലെ പരേതനായ ബാപ്പുട്ടിയുടെയും രമയുടെയും മകളാണ്. സഹോദരിമാര്‍: ബേബി, പ്രിയ, പ്രീന, ഷീബ.

Related Articles
Next Story
Share it