കാണാതായ യുവാവ് മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍

ബദിയടുക്ക: കാണാതായ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെക്രാജെ ആറാട്ടുകടവ് പൂക്കായയിലെ സുനില്‍(22)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. ഈ മാസം ഒമ്പത് മുതല്‍ കാണാതായതിനെ തുടര്‍ന്ന് ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. അതിനിടെ ഇന്നലെ ഉച്ചയോടെ വീട്ടില്‍ നിന്നും അല്‍പ്പം അകലെയുള്ള വിജനമായ സ്ഥലത്ത് നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് സുനിലിനെ മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് […]

ബദിയടുക്ക: കാണാതായ യുവാവിനെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെക്രാജെ ആറാട്ടുകടവ് പൂക്കായയിലെ സുനില്‍(22)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. ഈ മാസം ഒമ്പത് മുതല്‍ കാണാതായതിനെ തുടര്‍ന്ന് ബന്ധു വീടുകളിലും മറ്റും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. അതിനിടെ ഇന്നലെ ഉച്ചയോടെ വീട്ടില്‍ നിന്നും അല്‍പ്പം അകലെയുള്ള വിജനമായ സ്ഥലത്ത് നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് സുനിലിനെ മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
കൃഷ്ണ-രേവതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അനില്‍, നവീന്‍.

Related Articles
Next Story
Share it