കാണാതായ ടെമ്പോ ഡ്രൈവര്‍ പുഴയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: കാണാതായ ടെമ്പോ ഡ്രൈവറെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അണങ്കൂര്‍ കാപ്പി വളപ്പിലെ നാരായണി നിലയത്തില്‍ എന്‍. മുരളീധര(50)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച അശോക് നഗറില്‍ നടന്ന കബഡി ടൂര്‍ണ്ണമെന്റിന് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് പുലിക്കുന്നിന് സമീപം പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്. പരേതരായ ശ്രീധരന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ബി. ഗീത. മക്കള്‍: ജ്യോതിര്‍മയി (പ്ലസ്ടു വിദ്യാര്‍ഥി, ജി.എച്ച്.എസ്,എസ് ചെമ്മനാട്), വിഷ്ണു […]

കാസര്‍കോട്: കാണാതായ ടെമ്പോ ഡ്രൈവറെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അണങ്കൂര്‍ കാപ്പി വളപ്പിലെ നാരായണി നിലയത്തില്‍ എന്‍. മുരളീധര(50)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച അശോക് നഗറില്‍ നടന്ന കബഡി ടൂര്‍ണ്ണമെന്റിന് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് പുലിക്കുന്നിന് സമീപം പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്. പരേതരായ ശ്രീധരന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ബി. ഗീത. മക്കള്‍: ജ്യോതിര്‍മയി (പ്ലസ്ടു വിദ്യാര്‍ഥി, ജി.എച്ച്.എസ്,എസ് ചെമ്മനാട്), വിഷ്ണു (വിദ്യാര്‍ഥി, ജി,എച്ച്,എസ്,എസ് കാസര്‍കോട്). സഹോദരങ്ങള്‍: സുജാത (പൊയിനാച്ചി), ശുഭ (മണിയമ്പാറ).

Related Articles
Next Story
Share it