കാണാതായ വിദ്യാര്‍ത്ഥി ചാലിലെ കുഴിയില്‍ മരിച്ച നിലയില്‍
ആദൂര്‍: കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിയെ ചാലിലെ കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ഥി മുഹമ്മദ് മുസാമിന്‍ (14) ആണ് മരിച്ചത്. മുസാമിന്‍ ഇന്നലെ രാവിലെ പതിവുപോലെ സുഹൃത്തിനൊപ്പം സ്‌കൂളില്‍ പോയതായിരുന്നു. തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടി സ്‌കൂളില്‍ ഹാജരായില്ലെന്ന് അറിഞ്ഞു. പിന്നീട് നടത്തിയ തിരച്ചിലില്‍ ആദൂര്‍ സ്‌കൂളിന് അല്‍പ്പം മാറിയുള്ള ചാലിന് സമീപം യൂണിഫോമും ബാഗും തൂക്കിയിട്ടതായി കണ്ടു. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയും […]

ആദൂര്‍: കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിയെ ചാലിലെ കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ഥി മുഹമ്മദ് മുസാമിന്‍ (14) ആണ് മരിച്ചത്. മുസാമിന്‍ ഇന്നലെ രാവിലെ പതിവുപോലെ സുഹൃത്തിനൊപ്പം സ്‌കൂളില്‍ പോയതായിരുന്നു. തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടി സ്‌കൂളില്‍ ഹാജരായില്ലെന്ന് അറിഞ്ഞു. പിന്നീട് നടത്തിയ തിരച്ചിലില്‍ ആദൂര്‍ സ്‌കൂളിന് അല്‍പ്പം മാറിയുള്ള ചാലിന് സമീപം യൂണിഫോമും ബാഗും തൂക്കിയിട്ടതായി കണ്ടു. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയും രാത്രി 10 മണിയോടെ മൃതദേഹം ചാലിലെ കുഴിയില്‍ കണ്ടെത്തുകയുമായിരുന്നു. പുറത്തെടുത്ത മൃതദേഹം ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. ആദൂര്‍ ചുക്ക് വളപ്പിലെ മുഹമ്മദ്കുഞ്ഞി-മുംതാസ് ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍; മന്‍സൂര്‍, മുബാഷിര്‍, ഫാത്തിമ.