കാണാതായ മകനെ കാസര്‍കോട്ട് കണ്ടെത്തി; പൊലീസിന് നന്ദി അറിയിച്ച് പിതാവ്

കാസര്‍കോട്: കാണാതായ മകനെ കണ്ടുകിട്ടിയതില്‍ കാസര്‍കോട് പൊലീസിനെ നന്ദി അറിയിച്ച് പാലക്കാട് സ്വദേശി അബ്ദുല്‍സലാം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി അബ്ദുല്‍ സലാമിന്റെ മകന്‍ മുഹമ്മദ് റഫീഖ് ഒരാഴ്ച മുമ്പാണ് വീട് വിട്ടിറങ്ങിയത്. 17ന് രാത്രി റഫീഖ് കാസര്‍കോട് റെയില്‍വേ ട്രാക്കിലൂടെ നടന്നു പോകുന്നത് ശ്രദ്ധയില്‍പെട്ട, കാസര്‍കോട് കണ്‍ട്രോള്‍ റൂം നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സഞ്ജീവ് കുമാര്‍ റഫീഖിനരികില്‍ എത്തുകയായിരുന്നു. മാനസിക നില തെറ്റി ട്രാക്കില്‍ നടന്നു പോവുകയായിരുന്ന റഫീഖിനെ രക്ഷപ്പെടുത്തി കാസര്‍കോട് […]

കാസര്‍കോട്: കാണാതായ മകനെ കണ്ടുകിട്ടിയതില്‍ കാസര്‍കോട് പൊലീസിനെ നന്ദി അറിയിച്ച് പാലക്കാട് സ്വദേശി അബ്ദുല്‍സലാം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി അബ്ദുല്‍ സലാമിന്റെ മകന്‍ മുഹമ്മദ് റഫീഖ് ഒരാഴ്ച മുമ്പാണ് വീട് വിട്ടിറങ്ങിയത്. 17ന് രാത്രി റഫീഖ് കാസര്‍കോട് റെയില്‍വേ ട്രാക്കിലൂടെ നടന്നു പോകുന്നത് ശ്രദ്ധയില്‍പെട്ട, കാസര്‍കോട് കണ്‍ട്രോള്‍ റൂം നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സഞ്ജീവ് കുമാര്‍ റഫീഖിനരികില്‍ എത്തുകയായിരുന്നു. മാനസിക നില തെറ്റി ട്രാക്കില്‍ നടന്നു പോവുകയായിരുന്ന റഫീഖിനെ രക്ഷപ്പെടുത്തി കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. കാസര്‍കോട് സി.ഐ പി. അജിത്കുമാറിന്റെ നിര്‍ദേശപ്രകാരം കാസര്‍കോട് ജനമൈത്രി പൊലീസ് മണ്ണാര്‍ക്കാട് പൊലീസുമായി ബന്ധപ്പെട്ടു.
തുടര്‍ന്ന് മുഹമ്മദ് റഫീഖിന്റെ ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. റഫീഖിന്റെ പിതാവ് സലാം ഇന്നലെ ഉച്ചയോടെ കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ എത്തി മകനെ ഏറ്റുവാങ്ങുകയും പൊലീസിന്റെ സാന്നിധ്യത്തില്‍ ജനറല്‍ ആസ്പത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. പൊലീസിന്റെ ഇടപെടല്‍ വലിയ അനുഗ്രഹമായതായി അബ്ദുല്‍സലാം അറിയിക്കുകയും ചെയ്തു.

Related Articles
Next Story
Share it