കാണാതായ ഗര്‍ഭിണി കുളത്തില്‍ മരിച്ച നിലയില്‍

കാസര്‍കോട്: കാണാതായ ഗര്‍ഭിണിയെ പള്ളിക്കുളത്തില്‍ മരിച്ചതായി കണ്ടെത്തി. തളങ്കര ബാങ്കോട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരേതനായ ഖാലിദിന്റെയും സുബൈദയുടെയും മകള്‍ ഫമീദ(28)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് തളങ്കരയിലെ ഒരു പള്ളിക്കുളത്തില്‍ മൃതദേഹം കണ്ടത്. ഫമിദ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. മുംബൈ സ്വദേശി റസൂലാണ് ഭര്‍ത്താവ്. ഒരു വര്‍ഷം മുമ്പാണ് വിവാഹിതയായത്. ഭര്‍ത്താവില്‍ നിന്നുള്ള മാനസിക പീഡനമാണ് ഫമിദയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ വൈകിട്ടാണ് ഫമീദ വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന് കാണാത്തതിനാല്‍ വനിതാ പൊലീസില്‍ പരാതി നല്‍കിയിരുന്നു. […]

കാസര്‍കോട്: കാണാതായ ഗര്‍ഭിണിയെ പള്ളിക്കുളത്തില്‍ മരിച്ചതായി കണ്ടെത്തി. തളങ്കര ബാങ്കോട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരേതനായ ഖാലിദിന്റെയും സുബൈദയുടെയും മകള്‍ ഫമീദ(28)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് തളങ്കരയിലെ ഒരു പള്ളിക്കുളത്തില്‍ മൃതദേഹം കണ്ടത്. ഫമിദ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. മുംബൈ സ്വദേശി റസൂലാണ് ഭര്‍ത്താവ്. ഒരു വര്‍ഷം മുമ്പാണ് വിവാഹിതയായത്. ഭര്‍ത്താവില്‍ നിന്നുള്ള മാനസിക പീഡനമാണ് ഫമിദയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ വൈകിട്ടാണ് ഫമീദ വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന് കാണാത്തതിനാല്‍ വനിതാ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെയാണ് ഇന്ന് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫരീദ, ഫസലു, ഫൈസല്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Related Articles
Next Story
Share it