സുള്ള്യ സുബ്രഹ്മണ്യത്ത് വനിതാ പഞ്ചായത്തംഗത്തെ കാണാതായി; കാമുകനൊപ്പം നാടുവിട്ടതായി അറിയിച്ചുകൊണ്ടുള്ള വീഡിയോ യുവതി പുറത്തുവിട്ടു

സുള്ള്യ: സുള്ള്യ സുബ്രഹ്മണ്യം പഞ്ചായത്ത് അംഗം ഭാരതി മൂക്കമലയെ കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ യുവതി വീഡിയോ പുറത്തുവിട്ടു. താന്‍ കാമുകനൊപ്പം നാടുവിട്ട വിവരം അറിയിച്ചുകൊണ്ടുള്ള വീഡിയോ ആണ് ഭാരതി പുറത്തുവിട്ടത്. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് സ്ഥലം വിട്ടതെന്നും ഭാരതി വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്. ആ ആള്‍ക്കൊപ്പം ഞാന്‍ പോകുന്നു. ദയവായി ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്. നിങ്ങള്‍ അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ രണ്ടുപേരുടെയും ജീവിതം അവസാനിക്കും. […]

സുള്ള്യ: സുള്ള്യ സുബ്രഹ്മണ്യം പഞ്ചായത്ത് അംഗം ഭാരതി മൂക്കമലയെ കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ യുവതി വീഡിയോ പുറത്തുവിട്ടു. താന്‍ കാമുകനൊപ്പം നാടുവിട്ട വിവരം അറിയിച്ചുകൊണ്ടുള്ള വീഡിയോ ആണ് ഭാരതി പുറത്തുവിട്ടത്. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് സ്ഥലം വിട്ടതെന്നും ഭാരതി വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്. ആ ആള്‍ക്കൊപ്പം ഞാന്‍ പോകുന്നു. ദയവായി ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്. നിങ്ങള്‍ അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ രണ്ടുപേരുടെയും ജീവിതം അവസാനിക്കും. ഭാരതി വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 29 മുതല്‍ ഭാരതിയെ കാണാതാവുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തട്ടിക്കൊണ്ടുപോയതാണെന്ന് സംശയിച്ചിരുന്നുവെങ്കിലും അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് വീഡിയോ പുറത്തുവന്നതോടെ വ്യക്തമായി.

Related Articles
Next Story
Share it