കര്‍ണാടക ദാവന്‍ഗരെയില്‍ ബി.ജെ.പി എം.എല്‍.എയുടെ അനന്തരവന്റെ മൃതദേഹം അഴുകിയ നിലയില്‍ കനാലില്‍ കണ്ടെത്തി
ദാവന്‍ഗരെ: കര്‍ണാടക ദാവന്‍ഗരെയില്‍ ബിജെപി എംഎല്‍എ എം പി രേണുകാചാര്യയുടെ അനന്തരവന്റെ മൃതദേഹം അഴുകിയ നിലയില്‍ കനാലില്‍ കണ്ടെത്തി. അഞ്ചുദിവസം മുമ്പ് കാണാതായ ചന്ദ്രശേഖറിന്റെ മൃതദേഹമാണ് വ്യാഴാഴ്ച വൈകിട്ട് ദാവന്‍ഗരെ ജില്ലയിലെ തുംഗ കനാലില്‍ കാറില്‍ കണ്ടെത്തിയത്.24 കാരനായ ചന്ദ്രശേഖറിനെ ഞായറാഴ്ചയാണ് കാണാതായത്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കാര്‍ കനാലിന്റെ ഭിത്തി തകര്‍ത്ത് വീണ നിലയിലായിരുന്നു. കനാലിന് 20 അടി താഴ്ചയുള്ളതിനാല്‍ ആരും കാര്‍ കണ്ടില്ല. ഒക്ടോബര്‍ 30ന് രാത്രിയാണ് സംഭവം നടന്നതെന്നും […]

ദാവന്‍ഗരെ: കര്‍ണാടക ദാവന്‍ഗരെയില്‍ ബിജെപി എംഎല്‍എ എം പി രേണുകാചാര്യയുടെ അനന്തരവന്റെ മൃതദേഹം അഴുകിയ നിലയില്‍ കനാലില്‍ കണ്ടെത്തി. അഞ്ചുദിവസം മുമ്പ് കാണാതായ ചന്ദ്രശേഖറിന്റെ മൃതദേഹമാണ് വ്യാഴാഴ്ച വൈകിട്ട് ദാവന്‍ഗരെ ജില്ലയിലെ തുംഗ കനാലില്‍ കാറില്‍ കണ്ടെത്തിയത്.
24 കാരനായ ചന്ദ്രശേഖറിനെ ഞായറാഴ്ചയാണ് കാണാതായത്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കാര്‍ കനാലിന്റെ ഭിത്തി തകര്‍ത്ത് വീണ നിലയിലായിരുന്നു. കനാലിന് 20 അടി താഴ്ചയുള്ളതിനാല്‍ ആരും കാര്‍ കണ്ടില്ല. ഒക്ടോബര്‍ 30ന് രാത്രിയാണ് സംഭവം നടന്നതെന്നും സംശയിക്കുന്നു. ചന്ദ്രശേഖറിന്റെ മൃതദേഹം പിന്‍സീറ്റിലാണ് കണ്ടെത്തിയത്.
ഇത് കേവലം അപകടമല്ലെന്ന് ചന്നഗിരി ബിജെപി എംഎല്‍എ മാദാലു വിരൂപാക്ഷപ്പ മാധ്യമങ്ങളോട് പറഞ്ഞു. അതിവേഗത്തില്‍ വരുന്ന കാര്‍ മതിലില്‍ ഇടിച്ചാലും കനാലിലേക്ക് കയറാന്‍ സാധ്യതയില്ല. അതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. തനിക്ക് പൊലീസില്‍ വിശ്വാസമുണ്ടെന്നും അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ ചന്ദ്രശേഖര്‍ ശിവമോഗ ജില്ലയിലെ ഗൗരി ഗദ്ദെയില്‍ ആത്മീയ നേതാവ് വിനയ് ഗുരുജിയെ കണ്ടിരുന്നു.