കാണാതായ മുണ്ട്യത്തടുക്ക സ്വദേശി വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: കാണാതായ മുണ്ട്യത്തടുക്ക സ്വദേശിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്യത്തടുക്ക സരോളിയിലെ കൊറഗപ്പ പൂജാരി-കുസുമ ദമ്പതികളുടെ മകന്‍ ജനാര്‍ദ്ദ(34)യാണ് മരിച്ചത്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ജനാര്‍ദ്ദന വീട്ടിലെത്തി അമ്മക്ക് മീന്‍ നല്‍കി മടങ്ങുകയായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അതിനിടെയാണ് ഇന്നലെ വൈകിട്ട് വീടിന് 200 മീറ്റര്‍ അകലെയുള്ള വനത്തില്‍ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കാസര്‍കോട് […]

ബദിയടുക്ക: കാണാതായ മുണ്ട്യത്തടുക്ക സ്വദേശിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്യത്തടുക്ക സരോളിയിലെ കൊറഗപ്പ പൂജാരി-കുസുമ ദമ്പതികളുടെ മകന്‍ ജനാര്‍ദ്ദ(34)യാണ് മരിച്ചത്.
റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ജനാര്‍ദ്ദന വീട്ടിലെത്തി അമ്മക്ക് മീന്‍ നല്‍കി മടങ്ങുകയായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അതിനിടെയാണ് ഇന്നലെ വൈകിട്ട് വീടിന് 200 മീറ്റര്‍ അകലെയുള്ള വനത്തില്‍ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തിച്ചു. ഭാര്യ: സുമിത്ര.
മക്കള്‍: സനോഷ്, സുഹന്‍. സഹോദരങ്ങള്‍: ബേബി, ശശികല, പരേതരായ ജ്യോതി, വാസു.

Related Articles
Next Story
Share it