ആറ് മാസം മുമ്പ് കാണാതായ യുവാവിനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൃതദേഹത്തിനായി കിണര്‍ വറ്റിച്ച് നടത്തിയ ശ്രമം വിഫലം

മലപ്പുറം: ആറ് മാസം മുമ്പ് കാണാതായ യുവാവിനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കിണര്‍ വറ്റിച്ച് പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. എടപ്പാള്‍ പൂക്കരത്തറയിലെ കിണറ്റില്‍ ശനിയാഴ്ച ഒമ്പതുമണിക്കൂര്‍ തിരച്ചില്‍ നടത്തി. കിണറ്റില്‍ വലിയ അളവില്‍ മാലിന്യമുള്ളതിനാലാണ് മൃതദേഹം കണ്ടെത്താന്‍ തടസ്സമാകുന്നത്. തിരച്ചില്‍ ഞായറാഴ്ചയും തുടരും. പൊലീസും ഫയര്‍ഫോഴ്‌സും തൊഴിലാളികളും ചേര്‍ന്ന് കിണറ്റില്‍ നിന്ന് മാലിന്യം എടുത്തുമാറ്റിയാണ് തിരച്ചില്‍ നടത്തുന്നത്. പ്രതികളായ വട്ടംകുളം അധികാരത്ത്പടി സുഭാഷ് (35), മേനോന്‍പറമ്പില്‍ എബിന്‍ (28) എന്നിവരുമായി രാവിലെ […]

മലപ്പുറം: ആറ് മാസം മുമ്പ് കാണാതായ യുവാവിനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കിണര്‍ വറ്റിച്ച് പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. എടപ്പാള്‍ പൂക്കരത്തറയിലെ കിണറ്റില്‍ ശനിയാഴ്ച ഒമ്പതുമണിക്കൂര്‍ തിരച്ചില്‍ നടത്തി. കിണറ്റില്‍ വലിയ അളവില്‍ മാലിന്യമുള്ളതിനാലാണ് മൃതദേഹം കണ്ടെത്താന്‍ തടസ്സമാകുന്നത്. തിരച്ചില്‍ ഞായറാഴ്ചയും തുടരും. പൊലീസും ഫയര്‍ഫോഴ്‌സും തൊഴിലാളികളും ചേര്‍ന്ന് കിണറ്റില്‍ നിന്ന് മാലിന്യം എടുത്തുമാറ്റിയാണ് തിരച്ചില്‍ നടത്തുന്നത്.

പ്രതികളായ വട്ടംകുളം അധികാരത്ത്പടി സുഭാഷ് (35), മേനോന്‍പറമ്പില്‍ എബിന്‍ (28) എന്നിവരുമായി രാവിലെ ഒമ്പതുമുതല്‍ എടപ്പാള്‍ പൂക്കരത്തറയില്‍ തെളിവെടുപ്പാരംഭിച്ചു. തിരൂര്‍ ഡിവൈ.എസ്.പി. സുരേഷ് ബാബുവിന്റെയും ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടന്നത്. ശാസ്ത്രീയ തെളിവെടുപ്പ് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. പ്രതികളെ പൊന്നാനി കോടതില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ഏറെ അന്വേഷണങ്ങള്‍ നടത്താനുണ്ടെന്ന് ഡിവൈ.എസ്.പി. സുരേഷ് ബാബു പറഞ്ഞു.

2020 ജൂണ്‍ 11 നാണ് ഇര്‍ഷാദിനെ കാണാതായത്. കോഴിക്കോട്ടേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇര്‍ഷാദ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആദ്യം ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ ബന്ധുക്കള്‍ മലപ്പുറം എസ്പിക്ക് പരാതി നല്‍കുകയും തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കുകയുമായിരുന്നു. ഈ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം പ്രതികളെ കണ്ടെത്തിയത്.

പന്താവൂരിലെ വീട്ടില്‍നിന്ന് ബിസിനസ് ആവശ്യാര്‍ഥമെന്ന് പറഞ്ഞ് പുറത്തുപോയ ഇര്‍ഷാദിനെ പ്രതികളായ സുഭാഷ്, എബിന്‍ എന്നിവര്‍ ചേര്‍ന്ന് വട്ടംകുളത്തെ വാടകവീട്ടില്‍ കൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇര്‍ഷാദിന്റെ പക്കലുള്ള ലക്ഷങ്ങള്‍ കൈക്കലാക്കിയ ശേഷമായിരുന്നു കൊലപാതകം. നാല് കിലോമീറ്ററോളമകലെയുള്ള പൂക്കരത്തറയിലേക്ക് മൃതദേഹം ചാക്കില്‍ കൊണ്ടുപോവുകയായിരുന്നു. പടിഞ്ഞാറങ്ങാടിയില്‍ നിന്ന് വാടകക്കെടുത്ത കാറിലാണ് മൃതദേഹം കൊണ്ടുപോയതെന്നും പ്രതികള്‍ സമ്മതിച്ചു.

Related Articles
Next Story
Share it