കാണാതായ ഗൃഹനാഥനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: കാണാതായ ഗൃഹനാഥനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം കുമ്പളപ്പള്ളി മീര്‍കാനം തട്ടിലെ മോഹനനെ(55)യാണ് നീലേശ്വരം പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്. വാര്‍പ്പ് തൊഴിലാളിയായ മോഹനന്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. തിരിച്ചു വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചിറങ്ങുകയായിരുന്നു. അതിനിടെയാണ് നീലേശ്വരം മാര്‍ക്കറ്റിന് സമീപത്തെ പുഴയോരത്ത് മൊബൈല്‍ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഓര്‍ച്ച ഭാഗത്ത് പുഴയില്‍ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഭാര്യ: പുഷ്പ. മക്കള്‍: ജ്യോതിഷ, […]

കാഞ്ഞങ്ങാട്: കാണാതായ ഗൃഹനാഥനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം കുമ്പളപ്പള്ളി മീര്‍കാനം തട്ടിലെ മോഹനനെ(55)യാണ് നീലേശ്വരം പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്. വാര്‍പ്പ് തൊഴിലാളിയായ മോഹനന്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. തിരിച്ചു വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചിറങ്ങുകയായിരുന്നു. അതിനിടെയാണ് നീലേശ്വരം മാര്‍ക്കറ്റിന് സമീപത്തെ പുഴയോരത്ത് മൊബൈല്‍ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഓര്‍ച്ച ഭാഗത്ത് പുഴയില്‍ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഭാര്യ: പുഷ്പ. മക്കള്‍: ജ്യോതിഷ, അനീഷ, അശ്വിന്‍. മരുമക്കള്‍: നാഗരാജ്, രതീഷ്.

Related Articles
Next Story
Share it