ജോലിയില്‍ നിന്ന് മുങ്ങിയ സൈനികനെ 20 വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലത്ത് ഹോട്ടലില്‍ ജോലി ചെയ്യവെ കണ്ടെത്തി

പന്തളം: നാടുവിട്ട സൈനികനെ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഹോട്ടലില്‍ ജോലി ചെയ്യവെ കണ്ടെത്തി. ഓമല്ലൂര്‍ പന്ന്യാലി ചെറുകുന്നില്‍ വീട്ടില്‍ വേണുഗോപാലിനെ (59) ആണ് 20 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തിയത്. കൊല്ലം അശ്രാമത്ത് ഗ്രീന്‍ പെപ്പര്‍ ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു വേണുഗോപാല്‍. സാമ്പത്തിക ബാധ്യതയേ തുടര്‍ന്നു സൈന്യത്തിലെ ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വേണുഗോപാല്‍ പറയുന്നത്. മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസില്‍ ജോലി ചെയ്തിരുന്ന വേണുഗോപാല്‍ അവധിക്ക് നാട്ടിലെത്തിയ ശേഷം പിന്നീട് ജോലി സ്ഥലത്ത് എത്തിയിരുന്നില്ല. അവധി കഴിഞ്ഞ 2000 ജനുവരി […]

പന്തളം: നാടുവിട്ട സൈനികനെ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഹോട്ടലില്‍ ജോലി ചെയ്യവെ കണ്ടെത്തി. ഓമല്ലൂര്‍ പന്ന്യാലി ചെറുകുന്നില്‍ വീട്ടില്‍ വേണുഗോപാലിനെ (59) ആണ് 20 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തിയത്. കൊല്ലം അശ്രാമത്ത് ഗ്രീന്‍ പെപ്പര്‍ ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു വേണുഗോപാല്‍. സാമ്പത്തിക ബാധ്യതയേ തുടര്‍ന്നു സൈന്യത്തിലെ ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വേണുഗോപാല്‍ പറയുന്നത്.

മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസില്‍ ജോലി ചെയ്തിരുന്ന വേണുഗോപാല്‍ അവധിക്ക് നാട്ടിലെത്തിയ ശേഷം പിന്നീട് ജോലി സ്ഥലത്ത് എത്തിയിരുന്നില്ല. അവധി കഴിഞ്ഞ 2000 ജനുവരി 14ന് പന്തളം മുളമ്പുഴയിലുള്ള ഭാര്യ രാധയുടെ വീട്ടില്‍ നിന്ന് മടങ്ങിയ വേണുഗോപാലിനെ കുറിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. രാധ പന്തളം പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നു അന്വേഷണം നടന്നുവരികയായിരുന്നു.

മംഗളുരു, ഗുരുവായൂര്‍ എന്നിവിടങ്ങളിലും ജോലി ചെയ്തങ്കിലും വീട്ടില്‍ ആരുമായും ബന്ധപ്പെട്ടിരുന്നില്ല. പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ അജിത് കുമാര്‍, സി.പി.ഒമാരായ കൃഷ്ണദാസ്, സുഡാഷ്, ജയപ്രകാശ് എന്നിവരടങ്ങിയ പോലീസ് സംഘം ശനിയാഴ്ച വേണുഗോപാലനെ സ്വന്തം നാട്ടിലെത്തിച്ചു.

Related Articles
Next Story
Share it