കാണാതായ ഇലക്ട്രീഷ്യന്‍ കിണറ്റില്‍ മരിച്ച നിലയില്‍

മഞ്ചേശ്വരം: കാണാതായ ഇലക്ട്രീഷ്യന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. കൊടലമുഗറിലെ പരേതനായ രാമ-നളിനി ദമ്പതികളുടെ മകന്‍ വിനോദാ(25)ണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് വിനോദിനെ കാണാതായത്. വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെ അയല്‍വാസിയുടെ പറമ്പിലെ കിണറിന് സമീപം ചെരുപ്പ് കണ്ടതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം കിണര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it