ആലത്തൂരില്‍ നിന്നും കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ നാല് പേരെയും കോയമ്പത്തൂരില്‍ കണ്ടെത്തി

പാലക്കാട്: അഞ്ച് ദിവസം മുമ്പ് കാണാതായ മലയാളി വിദ്യാര്‍ത്ഥികളെ തമിഴ്‌നാട്ടില്‍ കണ്ടെത്തി. അഞ്ച് ദിവസം മുമ്പ് ആലത്തൂരില്‍ നിന്നും കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ നാല് പേരെയും തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. ഈ മാസം മൂന്നിനാണ് ഇരട്ടസഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് ബസ് സ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇവരെ കണ്ടെത്തിയിരുന്നു. പിന്നീട് ഗോപാലപുരം വഴി തമിഴ്നാട്ടിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ […]

പാലക്കാട്: അഞ്ച് ദിവസം മുമ്പ് കാണാതായ മലയാളി വിദ്യാര്‍ത്ഥികളെ തമിഴ്‌നാട്ടില്‍ കണ്ടെത്തി. അഞ്ച് ദിവസം മുമ്പ് ആലത്തൂരില്‍ നിന്നും കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ നാല് പേരെയും തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. ഈ മാസം മൂന്നിനാണ് ഇരട്ടസഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കാണാതായത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് ബസ് സ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇവരെ കണ്ടെത്തിയിരുന്നു. പിന്നീട് ഗോപാലപുരം വഴി തമിഴ്നാട്ടിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെ പൊള്ളാച്ചിയില്‍ നിന്നും കുട്ടികളുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തുകയും പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കുകയുമായിരുന്നു.

കുട്ടികളുടെ ചിത്രങ്ങള്‍ സഹിതമുള്ള നോട്ടീസുകള്‍ തമിഴ്നാട്ടിലെ പല ഭാഗങ്ങളിലും പോലീസ് പതിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച വൈകിട്ടോടെ കുട്ടികളെ കണ്ടെത്തിയത്. 9100 രൂപയും 40,000 രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും ഇവരില്‍ നിന്നും ലഭിച്ചതായി ആര്‍.പി.എഫ് അറിയിച്ചു. എന്തിനാണ് വീടുവിട്ടതെന്നതടക്കമുള്ള വിവരങ്ങള്‍ സംബന്ധിച്ച് കുട്ടികളെ കൗണ്‍സിലിംഗിന് വിധേയരാക്കുമെന്ന് പോലീസ് അറിയിച്ചു.

Related Articles
Next Story
Share it