തന്നെ തേടി കര്‍ണാടകയിലെത്തിയ വിദ്യാര്‍ത്ഥിനിയെ ആണ്‍ സുഹൃത്ത് പോക്‌സോ കേസ് ഭയന്ന് മടക്കി അയച്ചു; കാണാതായ 16കാരിയെ ഗോവയില്‍ കണ്ടെത്തി
മഞ്ചേശ്വരം: 16കാരിയായ വിദ്യാര്‍ത്ഥിനി ആണ്‍ സുഹൃത്തിനൊപ്പം ജീവിക്കാനായി കര്‍ണാടകയില്‍ എത്തി. എന്നാല്‍ പോക്‌സോ കേസ് ഭയന്ന് ആണ്‍ സുഹൃത്ത് വിദ്യാര്‍ത്ഥിനിക്ക് വണ്ടിക്കൂലി നല്‍കി നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി പോയത് ഗോവയിലേക്ക്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കര്‍ണാടക സ്വദേശി പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലേക്ക് രണ്ടാഴ്ച്ച മുമ്പ് ഒരാവശ്യത്തിന് എത്തിയിരുന്നു. ഇവിടെ വെച്ചാണ് പരിചയത്തിലാവുന്നത്. പിന്നീട് ഇരുവരും ഫോണിന്‍ ബന്ധം തുടര്‍ന്നുവെന്നാണ് വിവരം. അഞ്ച് ദിവസം മുമ്പാണ് […]

മഞ്ചേശ്വരം: 16കാരിയായ വിദ്യാര്‍ത്ഥിനി ആണ്‍ സുഹൃത്തിനൊപ്പം ജീവിക്കാനായി കര്‍ണാടകയില്‍ എത്തി. എന്നാല്‍ പോക്‌സോ കേസ് ഭയന്ന് ആണ്‍ സുഹൃത്ത് വിദ്യാര്‍ത്ഥിനിക്ക് വണ്ടിക്കൂലി നല്‍കി നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി പോയത് ഗോവയിലേക്ക്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കര്‍ണാടക സ്വദേശി പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലേക്ക് രണ്ടാഴ്ച്ച മുമ്പ് ഒരാവശ്യത്തിന് എത്തിയിരുന്നു. ഇവിടെ വെച്ചാണ് പരിചയത്തിലാവുന്നത്. പിന്നീട് ഇരുവരും ഫോണിന്‍ ബന്ധം തുടര്‍ന്നുവെന്നാണ് വിവരം. അഞ്ച് ദിവസം മുമ്പാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത് സംബന്ധിച്ച് ബന്ധുക്കള്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കര്‍ണാടക സ്വദേശിയെ വിദ്യാര്‍ത്ഥിനി പല പ്രാവശ്യം ഫോണില്‍ ബന്ധപ്പെട്ടതായി വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് കര്‍ണാടക സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥിനി ഇവിടെ എത്തിയിരുന്നതായും കേസും മറ്റും ഭയന്ന് വണ്ടിക്കൂലി നല്‍കി നാട്ടിലേക്ക് തിരിച്ചുപോകാന്‍ പറഞ്ഞതായും അറിയിച്ചു. കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് വിദ്യാര്‍ത്ഥിനി ഗോവയില്‍ ഉള്ളതായി കണ്ടെത്തിയത്.