മംഗളൂരുവില്‍ കാണാതായ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

മംഗളൂരു: മംഗളൂരുവില്‍ കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. മംഗളൂരു റൊസാരിയോ ഹൈസ്‌കൂളില്‍ പഠിക്കുന്ന ദൃശ്യന്തിന്റെ (16) മൃതദേഹമാണ് തിങ്കളാഴ്ച വൈകിട്ട് നേത്രാവതി പുഴയില്‍ കണ്ടെത്തിയത്. ഞായറാഴ്ച മഹാകാളി പദ്പു ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് മത്സരം കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയ ദൃശ്യന്തിനെ പിന്നീട് കാണാതാകുകയായിരുന്നു. പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷനില്‍ അമ്മ ആശ നല്‍കിയ പരാതിയില്‍ കേസെടുത്തു. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം […]

മംഗളൂരു: മംഗളൂരുവില്‍ കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. മംഗളൂരു റൊസാരിയോ ഹൈസ്‌കൂളില്‍ പഠിക്കുന്ന ദൃശ്യന്തിന്റെ (16) മൃതദേഹമാണ് തിങ്കളാഴ്ച വൈകിട്ട് നേത്രാവതി പുഴയില്‍ കണ്ടെത്തിയത്. ഞായറാഴ്ച മഹാകാളി പദ്പു ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് മത്സരം കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയ ദൃശ്യന്തിനെ പിന്നീട് കാണാതാകുകയായിരുന്നു.
പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷനില്‍ അമ്മ ആശ നല്‍കിയ പരാതിയില്‍ കേസെടുത്തു. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്.

Related Articles
Next Story
Share it