അധികൃതര്‍ കാണണം; ചന്ദ്രാവതിയുടെ ദുരിത ജീവിതം
പെര്‍ള: മാനത്ത് കാര്‍ മേഘങ്ങള്‍ ഇരുണ്ട് കൂടുമ്പോഴും കാറ്റ് വീശുമ്പോഴും ചന്ദ്രാവതിയുടെ നെഞ്ച് പിടക്കും. എന്‍മകജെ പഞ്ചായത്തിലെ ബജക്കുടലുവിലെ സര്‍ക്കാര്‍ പുറംമ്പോക്ക് സ്ഥലത്ത് 17 വര്‍ഷങ്ങളായി പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി അടച്ചുറപ്പില്ലാത്ത ഷെഡ്ഡില്‍ കഴിയുകയാണ് പട്ടികവര്‍ഗ മറാഠി വിഭാഗത്തില്‍പ്പെട്ട വിധവയായ വയോധിക. ഭര്‍ത്താവ് അപ്പണ്ണ നായക് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. ചന്ദ്രാവതിക്ക് മക്കളില്ല. അസുഖ ബാധിതയായ ഇവര്‍ക്ക് പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന ക്ഷേമപെന്‍ഷന്‍ മാത്രമാണ് ഏക ആശ്രയം. മരുന്നിനും നിത്യചെലവിനും വേറെ ഒരു വഴിയുമില്ല. കുടുംബസ്വത്ത് എന്ന് […]

പെര്‍ള: മാനത്ത് കാര്‍ മേഘങ്ങള്‍ ഇരുണ്ട് കൂടുമ്പോഴും കാറ്റ് വീശുമ്പോഴും ചന്ദ്രാവതിയുടെ നെഞ്ച് പിടക്കും. എന്‍മകജെ പഞ്ചായത്തിലെ ബജക്കുടലുവിലെ സര്‍ക്കാര്‍ പുറംമ്പോക്ക് സ്ഥലത്ത് 17 വര്‍ഷങ്ങളായി പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടി അടച്ചുറപ്പില്ലാത്ത ഷെഡ്ഡില്‍ കഴിയുകയാണ് പട്ടികവര്‍ഗ മറാഠി വിഭാഗത്തില്‍പ്പെട്ട വിധവയായ വയോധിക. ഭര്‍ത്താവ് അപ്പണ്ണ നായക് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. ചന്ദ്രാവതിക്ക് മക്കളില്ല. അസുഖ ബാധിതയായ ഇവര്‍ക്ക് പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന ക്ഷേമപെന്‍ഷന്‍ മാത്രമാണ് ഏക ആശ്രയം. മരുന്നിനും നിത്യചെലവിനും വേറെ ഒരു വഴിയുമില്ല. കുടുംബസ്വത്ത് എന്ന് പറയാന്‍ ഒരുതരി മണ്ണ് പോലുമില്ല. രാത്രിയാകുമ്പോള്‍ ഇഴജന്തുക്കളുടെ ശല്യം വേറെയും. മഴ തിമിര്‍ത്ത് പെയ്യുമ്പോള്‍ ഷെഡ്ഡിനകത്ത് വെള്ളം കയറും. അടച്ചുറപ്പില്ലാത്ത കൂരയ്ക്കുള്ളിലാണ് അന്തിയുറക്കം. സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ പഞ്ചായത്തില്‍ നിന്നോ പട്ടിക വര്‍ഗ ക്ഷേമവകുപ്പില്‍ നിന്നോ ഇവര്‍ക്ക് ഭവന നിര്‍മ്മാണത്തിനുള്ള ധനസഹായം ലഭിക്കുന്നില്ല. താമസിക്കുന്ന സ്ഥലത്തിനുള്ള പട്ടയത്തിന് നിരവധി തവണ അപേക്ഷിച്ചുവെങ്കിലും നാളിതുവരെയും അധികൃതര്‍ കനിഞ്ഞതുമില്ല. ഷെഡ്ഡ് കെട്ടി താമസിക്കുന്ന സ്ഥലത്തിനുള്ള പട്ടയത്തിനനായി ബന്ധപ്പെട്ട അധികൃതര്‍ക്കും വകുപ്പ് മന്ത്രിക്കും അപേക്ഷ നല്‍കി കാത്തിരിപ്പ് തുടരുകയാണ് ചന്ദ്രാവതി.