മംഗളൂരുവിലെ ജില്ലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍ ആന്റ് ട്രെയിനിംഗ് സെന്ററില്‍ അക്രമം; മൂന്ന് വനിതാ ജീവനക്കാര്‍ക്ക് പരിക്ക്

മംഗളൂരു: മംഗളൂരുവിലെ ജയില്‍ കോമ്പൗണ്ടിനടുത്ത് കാരങ്കല്‍പടിയിലുള്ള ജില്ലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് സെന്ററില്‍ അജ്ഞാതനായ യുവാവ് അതിക്രമിച്ചുകടക്കുകയും വനിതാജീവനക്കാരെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് അക്രമിക്കുകയും ചെയ്തു. അക്രമത്തില്‍ ജീവനക്കാരായ റീന, ഗുണവതി, നിര്‍മല എന്നിവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ മുപ്പതുകാരനായ യുവാവ് സ്ഥാപനത്തില്‍ കടക്കുകയും ഒരു ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച വനിതാ ജീവനക്കാരെ ആയുധം കൊണ്ട് അക്രമിക്കുകയായിരുന്നു. പരിക്കേറ്റ മൂന്ന് സ്ത്രീകളെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ […]

മംഗളൂരു: മംഗളൂരുവിലെ ജയില്‍ കോമ്പൗണ്ടിനടുത്ത് കാരങ്കല്‍പടിയിലുള്ള ജില്ലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് സെന്ററില്‍ അജ്ഞാതനായ യുവാവ് അതിക്രമിച്ചുകടക്കുകയും വനിതാജീവനക്കാരെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് അക്രമിക്കുകയും ചെയ്തു. അക്രമത്തില്‍ ജീവനക്കാരായ റീന, ഗുണവതി, നിര്‍മല എന്നിവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ മുപ്പതുകാരനായ യുവാവ് സ്ഥാപനത്തില്‍ കടക്കുകയും ഒരു ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച വനിതാ ജീവനക്കാരെ ആയുധം കൊണ്ട് അക്രമിക്കുകയായിരുന്നു. പരിക്കേറ്റ മൂന്ന് സ്ത്രീകളെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ ജയില്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. അക്രമത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. ബാര്‍ക്കെ പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it