അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിന് പാക്കിസ്ഥാന്‍ സൈന്യം പിടികൂടി തടങ്കലിലാക്കിയ ഇന്ത്യക്കാരന്‍ 11 വര്‍ഷത്തിന് ശേഷം കുടുംബത്തോടൊപ്പം ചേര്‍ന്നു

അമൃതസര്‍: അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിന് പാക്കിസ്ഥാന്‍ സൈന്യം പിടികൂടി തടങ്കലിലാക്കിയ ഇന്ത്യക്കാരനെ 11 വര്‍ഷത്തിന് ശേഷം മോചിപ്പിച്ചു. പതിനൊന്ന് വര്‍ഷം പാകിസ്താനില്‍ തടവിലായിരുന്ന പന്‍വാസി ലാല്‍ എന്ന പഞ്ചാബ് സ്വദേശി കുടുംബത്തോടൊപ്പം ചേര്‍ന്നു. കഴിഞ്ഞ നവംബറില്‍ ജയില്‍ മോചിതനായെങ്കിലും കഴിഞ്ഞ ദിവസമാണ് കുടുംബത്തിനൊപ്പം ചേര്‍ന്നത്. ഓര്‍മ്മക്കുറവുള്ള പാന്‍വാസി ലാലില്‍ നിന്നും കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതിരുന്നതാണ് മോചനം വൈകാന്‍ കാരണമായതെന്ന് വിദേശകാര്യവകുപ്പ് അറിയിച്ചു. അട്ടാരി അതിര്‍ത്തിയില്‍ വെച്ച് 2020 നവംബര്‍ 17നാണ് പന്‍വാസി ലാലിനെ പാകിസ്താന്‍ കൈമാറിയത്. വീടിനെക്കുറിച്ചോ […]

അമൃതസര്‍: അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിന് പാക്കിസ്ഥാന്‍ സൈന്യം പിടികൂടി തടങ്കലിലാക്കിയ ഇന്ത്യക്കാരനെ 11 വര്‍ഷത്തിന് ശേഷം മോചിപ്പിച്ചു. പതിനൊന്ന് വര്‍ഷം പാകിസ്താനില്‍ തടവിലായിരുന്ന പന്‍വാസി ലാല്‍ എന്ന പഞ്ചാബ് സ്വദേശി കുടുംബത്തോടൊപ്പം ചേര്‍ന്നു. കഴിഞ്ഞ നവംബറില്‍ ജയില്‍ മോചിതനായെങ്കിലും കഴിഞ്ഞ ദിവസമാണ് കുടുംബത്തിനൊപ്പം ചേര്‍ന്നത്. ഓര്‍മ്മക്കുറവുള്ള പാന്‍വാസി ലാലില്‍ നിന്നും കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതിരുന്നതാണ് മോചനം വൈകാന്‍ കാരണമായതെന്ന് വിദേശകാര്യവകുപ്പ് അറിയിച്ചു.

അട്ടാരി അതിര്‍ത്തിയില്‍ വെച്ച് 2020 നവംബര്‍ 17നാണ് പന്‍വാസി ലാലിനെ പാകിസ്താന്‍ കൈമാറിയത്. വീടിനെക്കുറിച്ചോ നാടിനെക്കുറിച്ചോ ഓര്‍മ്മയില്ലാത്ത പന്‍വാസി ലാലിനെ കുടുംബം അമൃതസറിലെത്തിയാണ് സ്വീകരിച്ചത്. പന്‍വാസി ലാല്‍ എവിടെയെന്ന് ആര്‍ക്കും അറിവില്ലായിരുന്നു. നിലവില്‍ സഹോദരിയാണ് പന്‍വാസി ലാലിനെ സ്വീകരിച്ചത്. മാനസിക അസ്വാസ്ഥ്യം മുന്നേയുള്ള വ്യക്തിയാണ് പന്‍വാസി ലാലെന്നും സഹോദരി പറഞ്ഞു.

Related Articles
Next Story
Share it