ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതി വിദേശത്തേക്ക് മുങ്ങി

മംഗളൂരു: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ഇതുസംബന്ധിച്ച പരാതിയില്‍ പൊലീസ് കേസെടുത്ത്അന്വേഷണമാരംഭിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ കാമുകന്‍ വിദേശത്തേക്ക് മുങ്ങിയതായി പൊലീസിന് സൂചന ലഭിച്ചു. ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണിനല്‍കൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉപ്പിനങ്ങാടിയിലെ മസ്ഹൂഖിനെതിരെയാണ് പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയെ കടുത്ത വയറുവേദനയെ തുടര്‍ന്ന് സെപ്തംബര്‍ ഒന്നിന് ബിസി റോഡിലെ ഒരു സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്. സംഭവമറിഞ്ഞ […]

മംഗളൂരു: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ഇതുസംബന്ധിച്ച പരാതിയില്‍ പൊലീസ് കേസെടുത്ത്അന്വേഷണമാരംഭിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ കാമുകന്‍ വിദേശത്തേക്ക് മുങ്ങിയതായി പൊലീസിന് സൂചന ലഭിച്ചു. ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണിനല്‍കൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉപ്പിനങ്ങാടിയിലെ മസ്ഹൂഖിനെതിരെയാണ് പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്.
പെണ്‍കുട്ടിയെ കടുത്ത വയറുവേദനയെ തുടര്‍ന്ന് സെപ്തംബര്‍ ഒന്നിന് ബിസി റോഡിലെ ഒരു സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്. സംഭവമറിഞ്ഞ റൂറല്‍ പൊലീസ് ആസ്പത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കഴിഞ്ഞ ദിവസംകേസെടുക്കുകയുമായിരുന്നു. ഒരു വര്‍ഷം മുമ്പാണ് പതിനേഴുകാരി ഇന്‍സ്റ്റഗ്രാമിലൂടെ മസ്ഹൂഖിനെ പരിചയപ്പെട്ടത്. പിന്നീട് വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് മസ്ഹൂഖ് പെണ്‍കുട്ടിയെ കാണാനെത്തുകയും വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ബണ്ട്വാള്‍ റൂറല്‍ സ്റ്റേഷന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടിഡി നാഗരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Related Articles
Next Story
Share it