ഫേസ് ബുക്കിലൂടെ അപമാനിച്ച യുവാവിനെതിരെ പരാതി നല്‍കിയ പതിനഞ്ചുകാരിക്ക് പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം, പെണ്‍കുട്ടിയെ ഉപദ്രവിച്ചത് പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്; മൂന്ന് വനിതാ പൊലീസുകാര്‍ക്കെതിരെ കേസ്

മംഗളൂരു: ഫേസ് ബുക്കിലൂടെ അപമാനിച്ച യുവാവിനെതിരെ പരാതി നല്‍കിയ പതിനഞ്ചുകാരി പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനത്തിനിരയായി. ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ ബജ്‌പെ പൊലീസ് സ്റ്റേഷനില്‍വെച്ച് മൂന്ന് വനിതാപൊലീസുകാരാണ് മര്‍ദ്ദിച്ചത്. ഇതുസംബന്ധിച്ച് പെണ്‍കുട്ടിയുടെ പിതാവ് മംഗളൂരു സിറ്റി പൊലീസ് കമ്മീണര്‍ക്ക് പരാതി നല്‍കി. പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം വനിതാ പൊലീസുകാര്‍ക്കെതിരെ പാണ്ഡേശ്വരം വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ശ്രീകാന്ത് എന്ന യുവാവ് ഫേസ് ബുക്കിലൂടെ തന്നെ അപമാനിച്ചെന്നാരോപിച്ച് പെണ്‍കുട്ടി കഴിഞ്ഞ ദിവസം ബജ്‌പെ പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം […]

മംഗളൂരു: ഫേസ് ബുക്കിലൂടെ അപമാനിച്ച യുവാവിനെതിരെ പരാതി നല്‍കിയ പതിനഞ്ചുകാരി പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനത്തിനിരയായി. ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ ബജ്‌പെ പൊലീസ് സ്റ്റേഷനില്‍വെച്ച് മൂന്ന് വനിതാപൊലീസുകാരാണ് മര്‍ദ്ദിച്ചത്. ഇതുസംബന്ധിച്ച് പെണ്‍കുട്ടിയുടെ പിതാവ് മംഗളൂരു സിറ്റി പൊലീസ് കമ്മീണര്‍ക്ക് പരാതി നല്‍കി. പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം വനിതാ പൊലീസുകാര്‍ക്കെതിരെ പാണ്ഡേശ്വരം വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ശ്രീകാന്ത് എന്ന യുവാവ് ഫേസ് ബുക്കിലൂടെ തന്നെ അപമാനിച്ചെന്നാരോപിച്ച് പെണ്‍കുട്ടി കഴിഞ്ഞ ദിവസം ബജ്‌പെ പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ശ്രീകാന്തിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തു. തുടര്‍ന്ന് പതിനഞ്ചുകാരിയോട് പരാതി പിന്‍വലിക്കാന്‍ വനിതാ പൊലീസുകാര്‍ ആവശ്യപ്പെട്ടു. പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പെണ്‍കുട്ടി അറിയിച്ചതോടെയാണ് മര്‍ദ്ദനം നടന്നത്. പെണ്‍കുട്ടി മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണ്. സംഭവം സംബന്ധിച്ച് ശിശുക്ഷേമസമിതി സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോര്‍ട്ടാവശ്യപ്പെട്ടിട്ടുണ്ട്.

Related Articles
Next Story
Share it