ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട പതിനാലുകാരിയെ മയക്കുമരുന്നിനടിമയാക്കി 7 പേര്‍ പീഡനത്തിനിരയാക്കിയത് എട്ടുമാസത്തോളം; പീഡനം നടന്നത് മാതാവും അനുജനും അപ്പുറത്തെ മുറിയില്‍ ഉറങ്ങിക്കിടക്കെ; ഞെട്ടിക്കുന്ന സംഭവം മലപ്പുറത്ത്; രണ്ട് പേര്‍ അറസ്റ്റില്‍
മലപ്പുറം: ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട പതിനാലുകാരിയെ മയക്കുമരുന്നിനടിമയാക്കി ഏഴ് പേര്‍ ചേര്‍ന്ന് എട്ടുമാസത്തോളം പീഡനത്തിനിരയാക്കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മറ്റുള്ളവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മലപ്പുറത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പെണ്‍കുട്ടിയെ മയക്കുമരുന്നിനടിമയാക്കിയ ശേഷം എട്ടുമാസത്തോളം ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡപ്പിക്കുകയായിരുന്നു. രാത്രി മാതാവും അനുജനും മറ്റൊരു മുറിയില്‍ ഉറങ്ങിക്കിടക്കെ മുകളിലത്തെ നിലയില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് വിവരം. വീട്ടുകാര്‍ അറിയാതെയാണ് മയക്കുമരുന്നിനടിമയായ പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതികളെത്തിയിരുന്നത്. മയക്കുമരുന്ന് നല്‍കിയ ശേഷം ബ്ലാക്ക് മെയിലിംഗ് […]

മലപ്പുറം: ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട പതിനാലുകാരിയെ മയക്കുമരുന്നിനടിമയാക്കി ഏഴ് പേര്‍ ചേര്‍ന്ന് എട്ടുമാസത്തോളം പീഡനത്തിനിരയാക്കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മറ്റുള്ളവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മലപ്പുറത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പെണ്‍കുട്ടിയെ മയക്കുമരുന്നിനടിമയാക്കിയ ശേഷം എട്ടുമാസത്തോളം ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡപ്പിക്കുകയായിരുന്നു. രാത്രി മാതാവും അനുജനും മറ്റൊരു മുറിയില്‍ ഉറങ്ങിക്കിടക്കെ മുകളിലത്തെ നിലയില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് വിവരം.
വീട്ടുകാര്‍ അറിയാതെയാണ് മയക്കുമരുന്നിനടിമയായ പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതികളെത്തിയിരുന്നത്. മയക്കുമരുന്ന് നല്‍കിയ ശേഷം ബ്ലാക്ക് മെയിലിംഗ് ചെയ്താണ് പീഡനം തുടര്‍ന്നത്. യുവാവിന്റെ സുഹൃത്തുക്കളും മാസങ്ങളോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. ബാല ക്ഷേമസമിതി കുട്ടിയെ ഏറ്റെടുത്ത് അഭയ കേന്ദ്രത്തിലേക്ക് മാറ്റി.
ഇന്‍സ്റ്റാഗ്രാം വഴി ആണ് പെണ്‍കുട്ടി ഇവരുമായി പരിചയപ്പെടുന്നത്. സൗഹൃദം സ്ഥാപിച്ച ശേഷം യുവാക്കള്‍ ലഹരി മരുന്ന് നല്‍കി കുട്ടിയെ പീഡിപ്പിക്കുക ആയിരുന്നു. കല്‍പകഞ്ചേരി മേഖലയില്‍ ഉള്ളവരാണ് പ്രതികള്‍. പിടിയിലായ രണ്ട് പേര്‍ക്ക് 19 ഉം 24 ഉം വയസുണ്ട്. കഴിഞ്ഞ ആഴ്ച ആണ് ചൈല്‍ഡ് ലൈന്‍ ഇക്കാര്യം അറിയുന്നത്. കുട്ടിയെ കൗണ്‍സിലിംഗ് നല്‍കിയപ്പോള്‍ ആണ് പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പോലീസിന് വിവരം നല്‍കുകയായിരുന്നു.
മറ്റു പ്രതികള്‍ അന്യ സംസ്ഥാനങ്ങളിലേക്ക് കടന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. പെണ്‍കുട്ടിക്ക് കഞ്ചാവും ഹാഷ്ഷ് ഓയിലും മറ്റ് ലഹരി വസ്തുക്കളും നല്‍കി ആണ് പീഡിപ്പിച്ചത് എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിനു ശേഷം ആണ് പെണ്‍കുട്ടി യുവാക്കളെ പരിചയപ്പെടുന്നത്. പെണ്‍കുട്ടിയെ വിശദമായ കൗണ്‍സിലിംഗിനും തുടര്‍ചികിത്സകള്‍ക്കും വേണ്ടി നിര്‍ഭയ ഹോമിലേക്ക് മാറ്റി.