സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍

കൊച്ചി: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിലായി. ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ കരുനാഗപ്പള്ളി സ്വദേശി സജീര്‍ (29) ആണ് പിടിയിലായത്. പെരുമ്പാവൂര്‍ പോലിസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഏഴു മാസം മുമ്പാണ് സോഷ്യല്‍ മീഡിയാ വഴി പെണ്‍കുട്ടിയും യുവാവും പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനകം നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്ത സജീര്‍ പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ എടിഎം കാര്‍ഡ് മോഷ്ടിച്ച് […]

കൊച്ചി: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിലായി. ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ കരുനാഗപ്പള്ളി സ്വദേശി സജീര്‍ (29) ആണ് പിടിയിലായത്. പെരുമ്പാവൂര്‍ പോലിസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഏഴു മാസം മുമ്പാണ് സോഷ്യല്‍ മീഡിയാ വഴി പെണ്‍കുട്ടിയും യുവാവും പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിനകം നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്ത സജീര്‍ പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ എടിഎം കാര്‍ഡ് മോഷ്ടിച്ച് മുപ്പതിനായിരം രൂപ എടുത്ത് കടന്നുകളഞ്ഞതായും പോലീസ് പറയുന്നു. പിന്നീട് ചെങ്ങനാശേരിയിലെ ഒരു വൃദ്ധയുടെ മാലയും പൊട്ടിച്ചെടുത്തു. പോലീസ് പിടികൂടുമെന്നായപ്പോള്‍ സിം കാര്‍ഡ് ഉപേക്ഷിച്ച് ഒളിച്ചു താമസിച്ച ഇയാളെ പിടികൂടുന്നത് ശ്രമകരമായിരുന്നുവെന്നും പോലിസ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് സജീറിന്റെ രണ്ട് ബന്ധുക്കളെയും ഒരു സുഹൃത്തിനേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഇന്‍സ്പെക്ടര്‍ സി ജയകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ഒ എസ് രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ ബാബു കുര്യാക്കോസ്, സിപിഒമാരായ പി എന്‍ പ്രജിത്, റജിമോന്‍ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

Related Articles
Next Story
Share it