മംഗളൂരുവില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലില്‍ തള്ളി

മംഗളൂരു: മംഗളൂരുവില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലില്‍ തള്ളി. മംഗളൂരു ഉലൈബെട്ടു പരാരിയിലെ അഴുക്കുചാലിലാണ് ടൈല്‍സ് ഫാക്ടറി തൊഴിലാളിയുടെ മകളുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഞായറാഴ്ച വൈകീട്ട് നാല് മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിക്കായി പിതാവ് ജോലി ചെയ്യുന്ന ടൈല്‍സ് ഫാക്ടറിയുടെ പരിസരം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഫാക്ടറിക്ക് സമീപത്തെ ഓടയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയാണുണ്ടായത്. ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ആരോ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നു. തങ്ങള്‍ക്ക് പരിചയമുള്ള […]

മംഗളൂരു: മംഗളൂരുവില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലില്‍ തള്ളി. മംഗളൂരു ഉലൈബെട്ടു പരാരിയിലെ അഴുക്കുചാലിലാണ് ടൈല്‍സ് ഫാക്ടറി തൊഴിലാളിയുടെ മകളുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം പെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഞായറാഴ്ച വൈകീട്ട് നാല് മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിക്കായി പിതാവ് ജോലി ചെയ്യുന്ന ടൈല്‍സ് ഫാക്ടറിയുടെ പരിസരം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.
തുടര്‍ന്ന് ഫാക്ടറിക്ക് സമീപത്തെ ഓടയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയാണുണ്ടായത്.
ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ആരോ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നു. തങ്ങള്‍ക്ക് പരിചയമുള്ള ഫാക്ടറി തൊഴിലാളിയായിരിക്കാം പ്രതിയെന്ന് സംശയിക്കുന്നതായി രക്ഷിതാക്കള്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ഇതിനകം നിരവധി പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫാക്ടറിയില്‍ സാധാരണയായി 30 ഓളം പേര്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഞായറാഴ്ചയായതിനാല്‍ 19 പേര്‍ മാത്രമാണ് ജോലിക്ക് ഹാജരായത്. കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related Articles
Next Story
Share it