വഴിവിട്ട ബന്ധത്തിനൊടുവില്‍ ഒളിച്ചോടാന്‍ നിര്‍ബന്ധിച്ച 28കാരിയെ കുത്തിക്കൊലപ്പെടുത്തി; പതിനേഴുകാരന്‍ അറസ്റ്റില്‍

ബംഗളൂരു: വഴിവിട്ട ബന്ധത്തിനൊടുവില്‍ ഒളിച്ചോടാന്‍ നിര്‍ബന്ധിച്ച 28കാരിയെ പതിനേഴുകാരന്‍ കത്തിയും കത്രികയും ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ യാരബ്‌നഗറിലെ അഫ്രീന്‍ ഖാനാണ് കൊല്ലപ്പെട്ടത്. അഫ്രീന്‍ഖാന്‍ 17 വയസുള്ള കൗമാരക്കാരനുമായി അടുപ്പത്തിലായിരുന്നു. ഒരുമിച്ച്ജീവിക്കുന്നതിന് ഒളിച്ചോടാമെന്ന് പറഞ്ഞ് പതിനേഴുകാരനെ അഫ്രീന്‍ ഖാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും ആണ്‍കുട്ടിക്ക് ഇതില്‍ താത്പര്യമില്ലായിരുന്നുവെന്നും ഇതേചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് അഫ്രീന്‍ ഖാന്റെ വീട്ടിലാണ് സംഭവം. തനിക്കൊപ്പം വരണമെന്ന് അഫ്രീന്‍ വാശി പിടിച്ചപ്പോള്‍ പ്രകോപിതനായ കൗമാരക്കാരന്‍ കത്തിയും കത്രികയും ഉപയോഗിച്ച് യുവതിയെ നിരവധി […]

ബംഗളൂരു: വഴിവിട്ട ബന്ധത്തിനൊടുവില്‍ ഒളിച്ചോടാന്‍ നിര്‍ബന്ധിച്ച 28കാരിയെ പതിനേഴുകാരന്‍ കത്തിയും കത്രികയും ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ യാരബ്‌നഗറിലെ അഫ്രീന്‍ ഖാനാണ് കൊല്ലപ്പെട്ടത്. അഫ്രീന്‍ഖാന്‍ 17 വയസുള്ള കൗമാരക്കാരനുമായി അടുപ്പത്തിലായിരുന്നു. ഒരുമിച്ച്ജീവിക്കുന്നതിന് ഒളിച്ചോടാമെന്ന് പറഞ്ഞ് പതിനേഴുകാരനെ അഫ്രീന്‍ ഖാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും ആണ്‍കുട്ടിക്ക് ഇതില്‍ താത്പര്യമില്ലായിരുന്നുവെന്നും ഇതേചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് അഫ്രീന്‍ ഖാന്റെ വീട്ടിലാണ് സംഭവം. തനിക്കൊപ്പം വരണമെന്ന് അഫ്രീന്‍ വാശി പിടിച്ചപ്പോള്‍ പ്രകോപിതനായ കൗമാരക്കാരന്‍ കത്തിയും കത്രികയും ഉപയോഗിച്ച് യുവതിയെ നിരവധി തവണ കുത്തുകയായിരുന്നു. രക്തത്തില്‍ കുതിര്‍ന്ന് കിടക്കയില്‍ പിടഞ്ഞുമരിച്ച അഫ്രീന്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ശേഷം കൗമാരക്കാരന്‍ സ്ഥലം വിടുകയായിരുന്നു. വീട്ടില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിച്ചു. കൊല്ലപ്പെട്ട അഫ്രീന്റെ ഭര്‍ത്താവ് ലാലുവിനെ ബനശങ്കരി പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സംഭവവുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് വ്യക്തമായി. അഫ്രീന്റെ സഹോദരി പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസിന് നല്‍കി. ആണ്‍കുട്ടി അഫ്രീന്റെ വസതി സന്ദര്‍ശിക്കാറുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യംചെയ്യലില്‍ കൗമാരക്കാരന്‍ പൊലീസിനോട് കുറ്റം സമ്മതിച്ചു.

Related Articles
Next Story
Share it