ഡെല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. എംബസിക്ക് സമീപത്തെ നടപ്പാതയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ആര്ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഡെല്‍ഹി പോലീസാണ് ഇക്കാര്യം അറിയിച്ചത്. സ്‌ഫോടനത്തില്‍ അഞ്ചോളം കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്നു അബ്ദുല്‍ കാലാം റോഡ് പോലീസ് വളഞ്ഞു. പ്രദേശത്ത് പോലീസ് പരിശോധന നടത്തിവരികയാണ്. വിജയചൗക്കില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനമുണ്ടായത്.

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. എംബസിക്ക് സമീപത്തെ നടപ്പാതയിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ആര്ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഡെല്‍ഹി പോലീസാണ് ഇക്കാര്യം അറിയിച്ചത്.

സ്‌ഫോടനത്തില്‍ അഞ്ചോളം കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്നു അബ്ദുല്‍ കാലാം റോഡ് പോലീസ് വളഞ്ഞു. പ്രദേശത്ത് പോലീസ് പരിശോധന നടത്തിവരികയാണ്. വിജയചൗക്കില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനമുണ്ടായത്.

Related Articles
Next Story
Share it