ടൊവിനോയുടെ മിന്നല്‍ മുരളി മലയാളത്തിന് പുറമേ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും; ഓണത്തിന് തീയറ്ററിലെത്തും

കൊച്ചി: ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ടൊവീനോ തോമസ് ചിത്രം മിന്നല്‍ മുരളി ഓണത്തിന് തീയറ്ററുകളിലെത്തും. ആറ് ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. മലയാളത്തിന് പുറമേ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പുറത്തിറക്കി. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. തെലുങ്കില്‍ മെരുപ്പ് മുരളി എന്ന പേരിലും കന്നഡയില്‍ മിഞ്ചു മുരളി എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. വീക്കെന്‍ഡ് ബ്‌ളോക്ക് ബസ്റ്റേഴ്‌സിന്റെ […]

കൊച്ചി: ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ടൊവീനോ തോമസ് ചിത്രം മിന്നല്‍ മുരളി ഓണത്തിന് തീയറ്ററുകളിലെത്തും. ആറ് ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. മലയാളത്തിന് പുറമേ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പുറത്തിറക്കി.

മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. തെലുങ്കില്‍ മെരുപ്പ് മുരളി എന്ന പേരിലും കന്നഡയില്‍ മിഞ്ചു മുരളി എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. വീക്കെന്‍ഡ് ബ്‌ളോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സമീര്‍ താഹിറാണ്.

Related Articles
Next Story
Share it