വ്യാപാരികളെ ദ്രോഹിക്കുന്ന മന്ത്രിമാര്‍ നിയമസഭ കാണില്ല-കെ.വി. അബ്ദുള്‍ ഹമീദ്
കാസര്‍കോട്: വ്യാപാരികള്‍ തങ്ങളുടെ രാഷ്ട്രീയം മാറ്റി ഏകോപന സമിതി പറഞ്ഞിടത്ത് വോട്ട് കുത്തിയാല്‍ വ്യാപാരി ദ്രോഹ നടപടി സ്വീകരിക്കുന്ന മന്ത്രിമാര്‍ നിയമസഭ കാണില്ലെന്ന് കേരള വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും തൃശൂര്‍ ജില്ല പ്രസിഡണ്ടുമായ കെ.വി. അബ്ദുള്‍ ഹമീദ് പ്രസ്താവിച്ചു. ആരോഗ്യ കാര്‍ഡിന്റെ പേരില്‍ വന്‍ അഴിമതിയാണ് നടക്കുന്നത്. ടൈഫോയിഡ് വാക്‌സിന്റ പേരിലാണ് അഴിമതി നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ ഉന്നയിച്ച് 28ന് […]

കാസര്‍കോട്: വ്യാപാരികള്‍ തങ്ങളുടെ രാഷ്ട്രീയം മാറ്റി ഏകോപന സമിതി പറഞ്ഞിടത്ത് വോട്ട് കുത്തിയാല്‍ വ്യാപാരി ദ്രോഹ നടപടി സ്വീകരിക്കുന്ന മന്ത്രിമാര്‍ നിയമസഭ കാണില്ലെന്ന് കേരള വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും തൃശൂര്‍ ജില്ല പ്രസിഡണ്ടുമായ കെ.വി. അബ്ദുള്‍ ഹമീദ് പ്രസ്താവിച്ചു. ആരോഗ്യ കാര്‍ഡിന്റെ പേരില്‍ വന്‍ അഴിമതിയാണ് നടക്കുന്നത്. ടൈഫോയിഡ് വാക്‌സിന്റ പേരിലാണ് അഴിമതി നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ ഉന്നയിച്ച് 28ന് നടക്കുന്ന സെക്രട്ടറിയേറ്റ് ധര്‍ണ്ണയോടെ പരിഹരിക്കപ്പെടും എന്ന് തന്നെയാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 21 മുതല്‍ ആരംഭിച്ച വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് ടി.എ. ഇല്യാസ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റനും ജില്ലാ പ്രസിഡണ്ടുമായ കെ. അഹമ്മദ് ഷെരീഫ് സ്വീകരണത്തിന് നന്ദി അറിയിച്ച് സംസാരിച്ചു. ജാഥ ഉന്നയിക്കുന്ന വിഷയങ്ങളെ കുറിച്ച് ജില്ലാ വൈസ് പ്രസിഡണ്ട് സി. ഹംസ പാലക്കി സംസാരിച്ചു. ജില്ല ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ സെക്രട്ടറിയും ജാഥാ മാനേജരുമായ കുഞ്ഞിരാമന്‍ ആകാശ്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.പി. മുസ്തഫ, എ.എ. അസീസ്, എ.വി. ഹരിഹരസുതന്‍, എന്‍. ഗണേഷ് വത്സ, ജില്ലാ സെക്രട്ടറിമാരായ കെ.വി. ബാലകൃഷ്ണന്‍, ബി. മുഹമ്മദ് ഷെരിഫ്, സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം സി.എച്ച്. ശംസുദ്ദീന്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് കെ. സത്യ കുമാര്‍, വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി സരിജ ബാബു, പോഷക സംഘടനാ നേതാക്കള്‍ സംസാരിച്ചു. കെ. ദിനേശ് സ്വാഗതവും നഹിം ഫെമിന നന്ദിയും പറഞ്ഞു.