ടി.വി. പ്രശാന്തിനെ ജോലിയില്‍ നിന്ന് നീക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്
കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ പെട്രോള്‍ പമ്പിന്റെ അപേക്ഷകനും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരനുമായ ടി.വി പ്രശാന്തിന്റെ ജോലി തെറിക്കുന്നു. പ്രശാന്തിനെ പ്രസ്തുത ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പ്രശാന്ത് സര്‍ക്കാര്‍ ജീവനക്കാരനല്ലെന്നും പരിയാരം മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്യുന്ന പ്രശാന്തിനെ പ്രസ്തുത ജോലിയില്‍ സ്ഥിരപ്പെടുത്താതെ നീക്കം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.അതിനിടെ, എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട സി.പി.എം നേതാവും കണ്ണൂര്‍ […]

കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ പെട്രോള്‍ പമ്പിന്റെ അപേക്ഷകനും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരനുമായ ടി.വി പ്രശാന്തിന്റെ ജോലി തെറിക്കുന്നു. പ്രശാന്തിനെ പ്രസ്തുത ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പ്രശാന്ത് സര്‍ക്കാര്‍ ജീവനക്കാരനല്ലെന്നും പരിയാരം മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്യുന്ന പ്രശാന്തിനെ പ്രസ്തുത ജോലിയില്‍ സ്ഥിരപ്പെടുത്താതെ നീക്കം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ, എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ പി.പി ദിവ്യയെ ചോദ്യം ചെയ്യുന്നത് വൈകുന്നതില്‍ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെ ദിവ്യയെ തേടി പൊലീസ്. ദിവ്യ ഇരിണാവിലെ അവരുടെ വീട്ടില്‍ ഇല്ലെന്ന് പൊലീസ് പറയുന്നു. ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ തീരുമാനം വരാനിരിക്കയാണ്. ദിവ്യക്കെതിരെ പൊലീസ് കേസെടുത്തിട്ടും ചോദ്യം ചെയ്യാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. സത്യം സത്യമായി മൊഴി നല്‍കുമെന്ന് കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താന്‍ സംസാരിച്ചതെന്നും എ.ഡി.എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ദിവ്യ ചൂണ്ടികാട്ടുന്നത്. ഫയല്‍ നീക്കം വേഗത്തിലാക്കണമെന്നതാണ് താന്‍ ഉദ്ദേശിച്ചതെന്നും അവര്‍ വിവരിച്ചിട്ടുണ്ട്. പ്രസംഗത്തിന്റെ വീഡിയോ അടക്കം സമര്‍പ്പിച്ചുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
നവീന്‍ ബാബുവിനെതിരെ ആക്ഷേപം കേള്‍ക്കുന്നത് ആദ്യം- മന്ത്രി കടന്നപ്പള്ളി
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാലതാമസം കൂടാതെ പരിഹരിച്ച ഉദ്യോഗസ്ഥനാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. അദ്ദേഹത്തിനെതിരെ ആക്ഷേപം കേള്‍ക്കുന്നത് ഇതാദ്യമാണ്. മരണവിവരം അറിഞ്ഞപ്പോള്‍ ഓര്‍ത്തത് ചെറുപ്പത്തില്‍ ആത്മഹത്യ ചെയ്ത സ്വന്തം അനുജനെയാണ്. പി.പി ദിവ്യ ഏത് സാഹചര്യത്തിലാണ് ആരോപണം ഉന്നയിച്ചതെന്ന് അവരോട് സംസാരിച്ച ശേഷം പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.